Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കല്ലുപോലെയാകില്ല, പുട്ട് പഞ്ഞി പോലെ സോഫ്റ്റാകാൻ അരിപ്പൊടിയില്‍ ഇത് കൂടി ചേര്‍ക്കാം

കല്ലുപോലെയാകില്ല, പുട്ട് പഞ്ഞി പോലെ സോഫ്റ്റാകാൻ അരിപ്പൊടിയില്‍ ഇത് കൂടി ചേര്‍ക്കാം

കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ പുട്ട്, അതിന്റെ തനിമയോടെയും മൃദുത്വത്തോടെയും തയ്യാറാക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്.

ചിലപ്പോള്‍ പുട്ട് കട്ടിയുള്ളതാകാനോ അല്ലെങ്കില്‍ വേഗം ഉണങ്ങിപ്പോകാനോ സാധ്യതയുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ മാവ് നനയ്ക്കാനും ആവി കയറ്റാനും അറിഞ്ഞാല്‍ നല്ല പഞ്ഞിപോലെയുള്ള മൃദുവായ പുട്ട് നമുക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാം.

അരിപ്പൊടി കൊണ്ട് തയ്യാറാക്കുമ്പോള്‍ പലപ്പോഴും പുട്ട് വിചാരിക്കുന്നത്ര സോഫ്റ്റായി കിട്ടാറില്ല എന്ന് തോന്നിയിട്ടുണ്ടോ?. രാവിലെ ആസ്വദിച്ചു കഴിക്കാൻ പഞ്ഞി പോലെ സോഫ്റ്റ് പുട്ട് കിട്ടാൻ ഒരു നുറുങ്ങു വിദ്യയുണ്ട്. ഈ റെസിപ്പി ട്രൈ ചെയ്യൂ.

ചേരുവകള്‍

  • പച്ചരി
  • ഉപ്പ്
  • ഉണക്ക കപ്പ
  • ചെറുചൂടുള്ള വെള്ളം

തയ്യാറാക്കുന്ന വിധം

  • പച്ചരി 8 മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിർത്തെടുക്കാം. ശേഷം വെള്ളം കളഞ്ഞ് അരി വെയിലത്തു വച്ച്‌ നന്നായി ഉണക്കിയെടുക്കാം.
  • ഒട്ടും ജലാംശം ഇല്ലാതെ ഉണക്കിയെടുത്ത അരി നന്നായി പൊടിച്ചെുക്കാം.
    അരിപ്പൊടി അരിപ്പ ഉപയോഗിച്ച്‌ അരിച്ചെടുക്കാം.
  • പുട്ട് തയ്യാറാക്കാൻ ആവശ്യമായ പൊടി അതില്‍ നിന്നെടുത്ത് കുറച്ച്‌ ഉണക്ക കപ്പയുടെ പൊടി കൂടി ചേർത്ത് പാനില്‍ ചൂടാക്കാം.
  • വറുത്തെടുത്ത പൊടി തണുക്കാൻ മാറ്റി വയ്ക്കാം.
  • തണുത്ത പൊടിയില്‍ ചെറുചൂടുള്ള വെള്ളം ചേർത്ത് പുട്ട് തയ്യാറാക്കാൻ പാകത്തിന് നനച്ചെടുക്കാം.
  • ശേഷം പുട്ടുകുറ്റിയിലേയ്ക്കു മാറ്റി അല്‍പം തേങ്ങ ചിരകിയതു കൂടി ചേർത്ത് ആവിയില്‍ വേവിച്ചെടുക്കാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam