Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണട വെച്ച ചെറുത് അച്ചിലിട്ട് വാര്‍ത്തതുപോലുണ്ട്, സാക്ഷാല്‍ ജൂനിയര്‍ പിഷു: പിഷാരടിയോട് ആരാധകര്‍

കണ്ണട വെച്ച ചെറുത് അച്ചിലിട്ട് വാര്‍ത്തതുപോലുണ്ട്, സാക്ഷാല്‍ ജൂനിയര്‍ പിഷു: പിഷാരടിയോട് ആരാധകര്‍

ഹാസ്യവേദികളിലും ടെലിവിഷൻ ഷോകളിലും വെള്ളിത്തിരയിലും ഒരേപോലെ തിളങ്ങി മലയാളികളുടെ ഹൃദയം കവർന്ന പ്രിയതാരമാണ് രമേഷ് പിഷാരടി.

സജീവ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച്‌ പാലക്കാട് എംഎല്‍എ ആയി ജനസേവനരംഗത്ത് സജീവമായതോടെ സിനിമയില്‍ നിന്നും സ്റ്റേജ് ഷോകളില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് പിഷാരടി. എങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാൻ പിഷാരടി എപ്പോഴും സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുള്ള രമേഷ് പിഷാരടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പതിവുശൈലിയില്‍ നർമ്മം തുളുമ്പുന്ന "ഏവർക്കും എന്റെയും കുടുംബയൂണിറ്റിന്റെയും ഓണാശംസകള്‍" എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഭാര്യ സൗമ്യ, മക്കളായ പൗർണ്ണമി (പീലി), വീരൻ, ധീരൻ എന്നിവർക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് പിഷാരടി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ഇളയ മകനിലേക്കാണ്. കണ്ണട വെച്ച്‌ നില്‍ക്കുന്ന ഇളയ മകൻ കാഴ്ചയില്‍ അച്ഛൻ പിഷാരടിയുടെ തനിപ്പകർപ്പാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

"കണ്ണട വെച്ച ചെറുത് അച്ചിലിട്ട് വാർത്തെടുത്തതുപോലെയുണ്ട്", "ഇത് സാക്ഷാല്‍ ജൂനിയർ പിഷു തന്നെ", "രൂപത്തില്‍ മാത്രമല്ല ഭാവത്തിലും പിഷാരടി തന്നെ" എന്നിങ്ങനെ രസകരമായ ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

മിമിക്രി ട്രൂപ്പുകളിലൂടെ തുടങ്ങി, ഏഷ്യാനെറ്റ് പ്ലസിലെ 'ബ്ലഫ് മാസ്റ്റേഴ്സ്' എന്ന ജനപ്രിയ ഹാസ്യപരിപാടിയിലൂടെയാണ് പിഷാരടി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. തുടർന്ന് 2008-ല്‍ 'പോസിറ്റീവ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് 'പഞ്ചവർണ്ണതത്ത', 'ഗാനഗന്ധർവ്വൻ' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ സംവിധായകനായും കൈയടി നേടി. നിലവില്‍ പാലക്കാട് മണ്ഡലത്തിന്റെ ജനപ്രതിനിധിയെന്ന നിലയിലും തന്റെ സാന്നിധ്യം ശക്തമാക്കുകയാണ് പിഷാരടി.

നൂറോളം പുരുഷന്മാരുടെ മുന്നില്‍ അടിവസ്ത്രമണിഞ്ഞ് അഭിനയിക്കേണ്ടി വന്നു, പക്ഷേ അതെന്നെ സ്വതന്ത്രയാക്കി: ദിയ മിർസ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam