Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കവിളിലൊരു ഉമ്മ, അച്ഛനെ ചേര്‍ത്തൊരു കെട്ടിപ്പിടിത്തം; ഇസഹാക്കിനൊപ്പം ചാക്കോച്ചൻ്റെ മനോഹര ഓണം

കവിളിലൊരു ഉമ്മ, അച്ഛനെ ചേര്‍ത്തൊരു കെട്ടിപ്പിടിത്തം; ഇസഹാക്കിനൊപ്പം ചാക്കോച്ചൻ്റെ മനോഹര ഓണം

ലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ഓണാഘോഷ ചിത്രങ്ങളും റീലുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഭാര്യ പ്രിയയ്ക്കും മകൻ ഇഷാക്കിനുമൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഓണത്തപ്പന്റെ മനോഹരമായ പൂക്കളത്തിന് മുന്നില്‍ നിന്നുള്ള കുടുംബചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വെള്ളക്കസവ് സാരിയില്‍ പ്രിയ എത്തിയപ്പോള്‍ കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും ഒരേപോലെയുള്ള വെള്ള മുണ്ടും ഷർട്ടുമാണ് ധരിച്ചത്.

Toxic Movie First Review Theatre Response: യാഷിൻ്റെ പ്രകടനത്തിന് കൈയടി, കഥയ്ക്കും എഡിറ്റിങ്ങിനും വിമർശനം

കുടുംബത്തിന്റെ ഓണക്കോടി ലുക്കിനൊപ്പം ഇസഹാക്കിന്റെ കുസൃതികളാണ് റീലിലെ പ്രധാന ആകർഷണം. ചാക്കോച്ചനെ കെട്ടിപ്പിടിച്ചും കവിളില്‍ ഉമ്മവെച്ചും കൊഞ്ചുന്ന മകന്റെ ദൃശ്യങ്ങള്‍ ആരാധകർ ഏറ്റെടുത്തു.

മകനെ കോരിയെടുത്തുള്ള കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും സന്തോഷനിമിഷങ്ങളും റീലിലുണ്ട്. കുടുംബത്തിനൊപ്പമുള്ള താരത്തിന്റെ ഈ ഓണാഘോഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയായിരുന്നു.

കസവുമുണ്ടല്ല, ഇക്കുറി സാക്ഷാല്‍ മഹാബലി!; അജു വർഗീസിൻ്റെ ഓണം ലുക്ക് വൈറല്‍

'പ്രിയയെ കാണാൻ എന്തു ഭംഗിയാ, സിനിമ നടിമാരെക്കാളും സുന്ദരി' എന്നതടക്കം നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ എത്തുന്നത്. നടി മാളവിക മേനോൻ ഉള്‍പ്പെടെയുള്ള താരങ്ങളും ആരാധകരും കുടുംബത്തിന് ഓണാശംസകള്‍ നേർന്നു.

ഓണക്കോടിയിലെ ചാക്കോച്ചന്റെയും പ്രിയയുടെയും ലുക്കിനും ഇസഹാക്കിന്റെ കുസൃതികള്‍ക്കും ഒരുപോലെ കൈയടിയാണ് ലഭിക്കുന്നത്. സിനിമാതാരത്തിന്റെ ഓണാഘോഷത്തേക്കാള്‍ ഒരു കുടുംബത്തിന്റെ സന്തോഷനിമിഷങ്ങളായാണ് ആരാധകർ ഈ ചിത്രങ്ങളെ ഏറ്റെടുത്തിരിക്കുന്നത്.

Onam Reel Songs: ഓണം റീലിന് പാട്ട് തിരയുന്നവരാണോ? ഇതിലേ... ഇതിലേ...

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam