Tuesday, 29 Sep, 6.59 pm The Indian Express മലയാളം

കേരള ന്യൂസ്
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ വികസനം തടയാന്‍ ശ്രമം; സിബിഐ അന്വേഷണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ എല്‍ഡിഎഫ്

തിരുവനന്തപുരം: ലെെഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് ഇടതുമുന്നണി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്ഥാനത്തെ വികസനം തടയാന്‍ ശ്രമം നടക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ലെെഫ് മിഷനിലെ സിബിഐ അന്വേഷണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്‌ടിക്കുന്നതാണ് സിബിഐ അന്വേഷണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു.

Read Also; കോവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ല, ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്: കെ.സുരേന്ദ്രന്‍

ആരോപണവുമായി ചെന്നിത്തല

സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സിന് നീക്കം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിബിഐയുടെ അന്വേഷണം തടയാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നീക്കം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. പ്രതിപക്ഷം ഇത് ചെറുക്കും. ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ആവശ്യംവന്നാല്‍ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ ഉപദ്രവിക്കുന്നു; ഇന്ത്യ വിടുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍സ്

ലെെഫ് മിഷന്‍ സിഇഒയെ ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ സിഇഒയും തദ്ദേശവകുപ്പ് സെക്രട്ടറിയുമായ യു.വി.ജോസിനെ സിബിഐ ചോദ്യം ചെയ്യും. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബിഐ ജോസിന് നിര്‍ദേശം നല്‍കി.

.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top