Wednesday, 27 Jan, 10.59 am The Indian Express മലയാളം

കേരള ന്യൂസ്
Kerala Akshaya Lottery AK-482 Result: അക്ഷയ AK-482 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂര്‍ ജില്ലയില്‍ വിറ്റ ടിക്കറ്റിന്

Kerala Akshaya Lottery AK-482 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-482 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനം തൃശൂര്‍ ജില്ലയില്‍ വിറ്റ AZ 805153 എന്ന ടിക്കറ്റ് നമ്ബരിനു ലഭിച്ചു. രണ്ടാം സമ്മാനം കാഞ്ഞങ്ങാട് വിറ്റ AS 498053 എന്ന ടിക്കറ്റ് നമ്ബരിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.




അക്ഷയ ഭാഗ്യക്കുറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5,000 രൂപയില്‍ താഴെയുള്ള സമ്മാനതുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-600 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെ (ജനുവരി 26) പൂര്‍ത്തിയായി. പാലക്കാട് ജില്ലയില്‍ വിറ്റ WJ 139570 എന്ന ടിക്കറ്റ് നമ്ബരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് എറണാകുളം ജില്ലയില്‍ വിറ്റ WL 359951 എന്ന ടിക്കറ്റിനാണ്. തിങ്കളാഴ്ചകളില്‍ ഉച്ചകഴിഞ്ഞാണ് വിന്‍ വിന്‍ ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കുന്നത്. വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

ആറു കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ വര്‍ഷത്തെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 200 രൂപയാണ് ടിക്കറ്റ് വില. ഇതിന് പുറമെ, അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നല്‍കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി 'ഭാഗ്യമിത്ര'യും പുറത്തിറങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും.

.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top