Kerala Assembly Election Results 2026 Live Updates: തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്.
കേവല ഭൂരിപക്ഷം കടന്ന യുഡിഎഫ് സീറ്റ് നിലയില്‍ ഏറെ മുന്നിലാണ്. എല്‍ഡിഎഫ് തകർന്നടിഞ്ഞു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് കാണാനായത്. ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. ഓരോ കേന്ദ്രത്തിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

