Kerala Elections 2026 Today Highlights: കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിലും തിരുവനന്തപുരത്തും സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷാ കേരളത്തിലെത്തി.
രണ്ട് ദിവസത്തെ പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുക. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും ഇന്ന് എൻഡിഎക്കായി കേരളത്തില്‍ പ്രചാരണത്തിന് എത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിർമല സീതാരാമൻ ബിജെപി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടിയും ഇന്ന് വോട്ട് ചോദിക്കും.
അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിലും വട്ടകിണർ മുതല്‍ ബേപ്പൂർ ബി.സി. റോഡ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷ്ണർ അറിയിച്ചു. ഞയറാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഗതാഗത നിയന്ത്രണം.

