Kerala News Highlights: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കില്ല.
നിയമസഭാ സമ്മേളനവും സുപ്രീം കോടതിയിലെ നീക്കവും ചൂണ്ടിക്കാട്ടുമെന്നാണ് റിപ്പോർട്ട്. പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന് ഉടൻ സമൻസ് അയച്ചേക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യം അഴിമതി കേസിലും പിന്നീട് ഹവാല കേസിലുമായിരിക്കും അന്വേഷണം നടത്തുക.

