മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. ഒട്ടനവധി മനോഹരമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നന്ദനത്തിലെ ബാലാമണിയാണ് ഇന്നും ആരാധകർക്ക് നവ്യ.
നവ്യ നായരുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കേരള സാരിയില്‍ അതിസുന്ദരിയായ നവ്യയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയില്‍ നിന്നും എടുത്ത ചിത്രങ്ങളാണിത്. നവ്യയുടെ ശിഷ്യഗണങ്ങളെയും ചിത്രങ്ങളില്‍ കാണാം.
സിനിമയിലും നൃത്തവേദികളിലും ടെലിവിഷൻ ഷോകളിലും ഒരുപോലെ സജീവമാണ് നവ്യ ഇന്ന്.
വിവാഹത്തിനു ശേഷം സിനിമയിലേയ്ക്കു തിരിച്ചു വരവ് നടത്തിയെങ്കിലും നൃത്തത്തിലാണ് നവ്യ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ.
സമൂഹമാധ്യമങ്ങളിലും നവ്യ ഏറെ സജീവമാണ്. ഡാൻസ് ക്ലാസിൻ്റെയും മറ്റു പ്രോഗ്രാമുകളുടേയും വീഡിയോകളും വിശേഷങ്ങളുമെല്ലാം നവ്യ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിൻ ഷാഹിർ ആയിരുന്നു നായകൻ.

