Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോംബോ ഓഫറില്‍ ഷവര്‍മ്മയും ഷവായിയും; ഭക്ഷണം കഴിച്ച 21 പേര്‍ ആശുപത്രിയില്‍, കട പൂട്ടിച്ചു

കോംബോ ഓഫറില്‍ ഷവര്‍മ്മയും ഷവായിയും; ഭക്ഷണം കഴിച്ച 21 പേര്‍ ആശുപത്രിയില്‍, കട പൂട്ടിച്ചു

തിരുവനന്തപുരം: കടയ്ക്കാവൂർ തെക്കുംഭാഗത്ത് നിരവധിയാളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. എസ്‌ആർവി എല്‍പി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന 'സിഗ്നേച്ചർ ഡിഷ്' എന്ന സ്ഥാപനത്തില്‍ നിന്ന് ഷവർമ, ഷവായി മുതലായവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇവർ ആശുപത്രിയില്‍ ചികിത്സ തേടി.‍

21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയില്‍ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയില്‍, ഇഅമി എന്നിവരാണ് ചികിത്സ തേടിയത്.

തിങ്കളാഴ്ച സിഗ്നേച്ചർ ഡിഷില്‍ നിന്ന് ഭക്ഷണം കഴിച്ചവർ കടുത്ത ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുട‌ർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ 2 സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സ തേടിയത്. ചിലർക്ക് തലകറക്കം, ശ്വാസംമുട്ട് പോലെയുള്ള ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നു. കോംബോ ഓഫറില്‍ ഷവർമയും ഷവായിയും ലഭിക്കുമെന്ന പരസ്യം കണ്ടാണ് പലരും ഭക്ഷണം കഴിക്കാനെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

കടയ്ക്കാവൂർ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയുടെയും മതിയായ രേഖകളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തില്‍ ഭക്ഷണശാല പൂട്ടിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam