Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുടുംബവഴക്കും സൈബര്‍ വിചാരണയും; അഹാനയ്ക്ക് പിന്തുണയുമായി നിമിഷ് രവി

കുടുംബവഴക്കും സൈബര്‍ വിചാരണയും; അഹാനയ്ക്ക് പിന്തുണയുമായി നിമിഷ് രവി

ഹാന കൃഷ്ണയും കസിൻ തൻവിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ തർക്കം വലിയ രീതിയില്‍ ചർച്ചയാകുന്ന പശ്ചാത്തലത്തില്‍, അഹാനയ്ക്ക് പിന്തുണ നല്‍കുകയാണ് സുഹൃത്തും പ്രശസ്ത ഛായാഗ്രാഹകനുമായ നിമിഷ് രവി.

കുടുംബത്തിലെ ആഭ്യന്തര കലഹങ്ങളും തുടർന്ന് അമ്മൂമ്മ വസന്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അഹാനയ്ക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങള്‍ക്ക് വഴിതുറന്നിരുന്നു. നടിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ കനത്ത ആക്രോശങ്ങളാണ് ഉയർന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിലാണ് അഹാനയ്ക്ക് ആശ്വാസവുമായി നിമിഷ് രവി എത്തിയത്. അഹാനയ്ക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച നിമിഷ്, അതിന് 'സോളിഡ്' എന്ന ക്യാപ്ഷൻ നല്‍കിക്കൊണ്ടാണ് പ്രതിസന്ധികളില്‍ തളരാതെ ഉറച്ചുനില്‍ക്കുന്ന തന്റെ സുഹൃത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.

കസിൻ തൻവി തന്റെ വ്ലോഗിലൂടെ പങ്കുവെച്ച ചില കാര്യങ്ങളും, അതിനുപിന്നാലെ അമ്മൂമ്മ വസന്ത നടത്തിയ വെളിപ്പെടുത്തലുകളുമാണ് കൃഷ്ണ കുടുംബത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് വിവാദങ്ങളെ എത്തിച്ചത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അഹാനയ്ക്കും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള സൈബർ വിചാരണ നടക്കുകയും ചെയ്തു.

ആരോപണങ്ങള്‍ കടുത്തതോടെ തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ട് അഹാനയും രംഗത്തെത്തിയിരുന്നു. എന്നാല്‍, വിഷയം കൂടുതല്‍ വഷളാകുന്നതിന് മുൻപ് കുടുംബത്തിലെ മുതിർന്നവർ ഇടപെടുകയും, പരസ്യമായ ഈ ചെളിവാരിയെറിയലുകള്‍ അവസാനിപ്പിക്കാൻ ഇരുപക്ഷവും തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി താൻ മുൻപ് പങ്കുവെച്ച വിശദീകരണ വീഡിയോ അഹാന ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും പിൻവലിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ തൻവിയും തന്റെ ഭാഗത്തുനിന്നുള്ള വീഡിയോകള്‍ നീക്കം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഹാന വ്യക്തമാക്കി.

15-ാം വയസ്സില്‍ വിവാഹം, 16ല്‍ അമ്മയായി, 27ല്‍ രാജ്യത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിനെ ഉപേക്ഷിച്ചു സ്വന്തം വഴി തിരഞ്ഞെടുത്തു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam