Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മനസ്സില്‍ വില്ലനായിരുന്ന മനുഷ്യൻ, പക്ഷേ നല്ല മച്ചാനാണ്; സുരേഷ് കൃഷ്ണയെക്കുറിച്ച്‌ നിവിൻ പോളി

മനസ്സില്‍ വില്ലനായിരുന്ന മനുഷ്യൻ, പക്ഷേ നല്ല മച്ചാനാണ്; സുരേഷ് കൃഷ്ണയെക്കുറിച്ച്‌ നിവിൻ പോളി

'ബെത്‌ലഹേം കുടുംബ യൂണിറ്റ്'എന്നതന്റെഏറ്റവുംപുതിയചിത്രത്തില്‍ നടൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച്‌ നിവിൻ പോളി.

ദി ക്യൂ സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കൃഷ്ണയുടെ കോമഡി ടൈമിങ്ങിനെയും വ്യക്തിത്വത്തെയും നിവിൻ പ്രശംസിച്ചത്.

സുരേഷ് കൃഷ്ണയെ ഇതുവരെ സിനിമയില്‍ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് കണ്ടിട്ടുള്ളതെന്നും എന്നാല്‍ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സെറ്റില്‍ തികച്ചും വ്യത്യസ്തനായ ഒരാളെയാണ് പരിചയപ്പെട്ടതെന്നും നിവിൻ പറയുന്നു.

'സുരേഷ് കൃഷ്ണ അടിപൊളി നമ്പറാണ്. കഴിഞ്ഞ കുറെ വർഷങ്ങളില്‍ ഞാൻ കണ്ടുപിടിച്ച ജം എന്ന് പറയുന്ന മച്ചാനാണ്. ഞാൻ ഇതുവരെ പുള്ളിയുടെ കൂടെ സിനിമ ചെയ്തിട്ടില്ല. ആദ്യമായിട്ടാണ് ചെയ്യുന്നത്,' നിവിൻ പറഞ്ഞു.

ഞാൻ തിരക്കഥയില്‍ ഉറച്ചുനില്‍ക്കാറില്ല; ടോക്സിക്കെതിരെ വിമർശനം, ഗീതു മോഹൻദാസിൻ്റെ പഴയ വാക്കുകള്‍ വൈറല്‍

സുരേഷ് കൃഷ്ണയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് വില്ലൻ കഥാപാത്രങ്ങളാണെന്നും എന്നാല്‍ ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ മറ്റൊരു കഴിവാണ് കണ്ടതെന്നും നിവിൻ കൂട്ടിച്ചേർത്തു.

'വില്ലനായിട്ട് വരുന്ന നെഗറ്റീവ് ഷേഡുകളാണ് മനസ്സില്‍ വരുന്നത്. പക്ഷേ ഇതില്‍ വന്നപ്പോള്‍ പുള്ളി കോമഡിയുടെ ഉസ്താദാണ്. കൗണ്ടർ അടിച്ച്‌ ഗിരീഷൊക്കെ അവസാനം ചിരിച്ച്‌ മറിഞ്ഞ് നില്‍ക്കുന്നത് കണ്ടു. 'ചേട്ടാ, ഇനി കൗണ്ടർ അടിക്കരുത്, ചിരിക്കാൻ പറ്റില്ല' എന്നൊക്കെ പറഞ്ഞു,' നിവിൻ ഓർത്തെടുത്തു.

വേഷം ചെറുതെങ്കിലും പ്രതിഫലം ₹12 കോടി? ടോക്സിക്കിലെ ഗംഗയെക്കുറിച്ച്‌ നയൻതാര

സുരേഷ് കൃഷ്ണയുമായി വളരെ പെട്ടെന്ന് തന്നെ ഒരു സൗഹൃദം രൂപപ്പെട്ടെന്നും നിവിൻ പറയുന്നു. സ്ക്രീനില്‍ വില്ലൻ കഥാപാത്രങ്ങളിലൂടെ പരിചിതനായിരുന്ന ഒരാള്‍ യഥാർത്ഥ ജീവിതത്തില്‍ ഇത്രയും നല്ല വ്യക്തിയാണെന്ന് മനസ്സിലാക്കിയതും തന്നെ ഏറെ ആകർഷിച്ചെന്ന് താരം വ്യക്തമാക്കി.

'എനിക്ക് പുള്ളി പെട്ടെന്ന് കണക്റ്റായി. നല്ല മച്ചാനാണല്ലോ. നമ്മുടെ മനസ്സില്‍ വില്ലനായി നിന്ന ഒരു മനുഷ്യൻ നല്ലൊരു വ്യക്തിയാണല്ലോ എന്ന് തോന്നി. പുള്ളിയുടെ കൂടെ ഇനിയും വർക്ക് ചെയ്യണമെന്നുള്ളത് ഭയങ്കര ആഗ്രഹമായി മാറി,' നിവിൻ പറഞ്ഞു.

യാഷിൻ്റെ പ്രകടനത്തിന് കൈയടി, കഥയ്ക്കും എഡിറ്റിങ്ങിനും വിമർശനം

സുരേഷ് കൃഷ്ണയ്ക്കൊപ്പമുള്ള നിമിഷങ്ങളില്‍ ലഭിച്ച ഊർജത്തെക്കുറിച്ചും നിവിൻ പ്രത്യേകം പറയുന്നുണ്ട്. 'ഭയങ്കര ഗുഡ് എനർജിയാണ് പുള്ളി അടുത്തുള്ളപ്പോള്‍,' എന്നായിരുന്നു നിവിന്റെ വാക്കുകള്‍.

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ചിത്രീകരണത്തിനിടയില്‍ രൂപപ്പെട്ട ഈ സൗഹൃദവും സുരേഷ് കൃഷ്ണയുടെ കോമഡി പ്രകടനത്തോടുള്ള നിവിന്റെ ആരാധനയുമാണ് ഇപ്പോള്‍സമൂഹമാധ്യമങ്ങളില്‍ചർച്ചയാവുന്നത്.

പണത്തിന് മുന്നില്‍ തത്വങ്ങളില്ലാതാകില്ല; ശക്തിമാനായി രണ്‍വീറിനെ എതിർക്കുന്നതെന്തിന്? മുകേഷ് ഖന്ന പറയുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam