Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടുമോ? ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടുമോ? ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

72nd National Film Awards: ഇന്ത്യൻ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.

2024 ജനുവരി 1 മുതല്‍ ഡിസംബർ 31 വരെയുള്ള കാലയളവില്‍ സെൻസർ ചെയ്‌ത വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളാണ് ഇക്കുറി അവാർഡിനായി മാറ്റുരയ്ക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് ചെയർമാനായ 11 അംഗ സെൻട്രല്‍ പാനല്‍ ജൂറിയാണ് അവാർഡ് നിർണയം പൂർത്തിയാക്കിയത്. മുൻപ് 2012-ല്‍ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി പ്രവർത്തിച്ചിട്ടുള്ള ജയരാജിന് പുറമെ, കേരളത്തില്‍ നിന്ന് മുൻകാലങ്ങളില്‍ അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുണ്‍, പ്രിയദർശൻ എന്നിവരും സെൻട്രല്‍ പാനല്‍ ജൂറി ചെയർമാന്മാരായി ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമയും പ്രത്യേകിച്ച്‌ മലയാള സിനിമയും കഴിഞ്ഞ വർഷം കൈവരിച്ച അഭൂതപൂർവമായ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍, ഇത്തവണ മലയാളത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. ഏറെ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ 'ഭ്രമയുഗം', 'മഞ്ഞുമ്മല്‍ ബോയ്സ്', 'കിഷ്‌കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മലയാളം സിനിമകള്‍.

അവസാന ശ്വാസം വരെ ധീരമായി പൊരുതി, ഒടുവില്‍ അമ്മ പോയി; വേർപാടിന്റെ വേദനയില്‍ റോബിൻ

കഴിഞ്ഞ 2024ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വലിയ വിജയമാണ് ഈ ചിത്രങ്ങള്‍ കൊയ്തത്. സംസ്ഥാന തലത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ആഗോളതലത്തില്‍ തരംഗം സൃഷ്ടിച്ച ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' ആയിരുന്നു, ഈ ചിത്രത്തിലൂടെ ചിദംബരം മികച്ച സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള തകർപ്പൻ പ്രകടനത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടനായും, 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഷംല ഹംസ മികച്ച നടിയായും സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മൂന്നാം വിവാഹത്തിന് അമീർ ഖാൻ; ചടങ്ങിന് സാക്ഷികളാകാൻ നാല് മക്കളും

ഇതിന് പുറമെ ബോക്സ് ഓഫീസിലും തിയേറ്ററുകളിലും വലിയ ചർച്ചയായ 'കിഷ്‌കിന്ധാ കാണ്ഡവും' മത്സരരംഗത്തുള്ളത് മലയാളത്തിന്റെ പുരസ്‌കാര സാധ്യതകള്‍ ഇരട്ടിയാക്കുന്നു. ദേശീയ തലത്തിലും ഈ ചിത്രങ്ങളും അണിയറപ്രവർത്തകരും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇപ്പോള്‍ സിനിമാ പ്രേമികളും അണികളും.

സിത്തൂ, നമ്മള്‍ തമ്മില്‍ ഒരു മത്സരം വേണ്ട, ഫാഷനില്‍ ഞാനേ ജയിക്കൂ: സിതാരയോട് വിധു പ്രതാപ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam