Dailyhunt
മൂലക്കാര്‍ക്ക് ഗാര്‍ഹിക സമാധാനം കുറയാം, പൂരാടക്കാര്‍ക്ക് വേതനം കൂടും, ഉത്രാടക്കാര്‍ക്ക് വിജയം നേടാനാവും

മൂലക്കാര്‍ക്ക് ഗാര്‍ഹിക സമാധാനം കുറയാം, പൂരാടക്കാര്‍ക്ക് വേതനം കൂടും, ഉത്രാടക്കാര്‍ക്ക് വിജയം നേടാനാവും

മൂലം

വിഷുഫലമനുസരിച്ച്‌ തൊഴിലില്‍ മുന്നേറാനാവും. സംരംഭങ്ങള്‍ തുടങ്ങാനുള്ള പരിശ്രമം ഫലവത്താകുന്നതാണ്. പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ട് പോംവഴികളിലെത്തും.

വസ്തു/ഫ്ളാറ്റ് വാങ്ങാനാവും. ആഗ്രഹിച്ച വിഷയത്തില്‍ ഉപരിപഠനം നടത്തും. വിദേശത്ത് പോകാനുണ്ടായിരുന്ന തടസ്സം നീങ്ങുന്നതാണ്.

ഗാർഹിക സമാധാനം തെല്ല് കുറയാം. വിവാഹബന്ധത്തിലെ അതൃപ്തി അനുരഞ്ജനത്തിലൂടെ പരിഹരിക്കും. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതിന് പിഴയൊടുക്കേണ്ടതായി വരാം. ജോലിയില്‍ വിരമിച്ചവർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ഭൗതിക സാഹചര്യം മെച്ചപ്പെടും. ആത്മീയ കാര്യങ്ങള്‍ക്കും സമയം മാറ്റിവെക്കും.

പൂരാടം

വിഷുഫലം പൂരാടം നാളുകാർക്ക് അനുകൂലമാണ്. ഇച്ഛാജ്ഞാനക്രിയകളെ സമന്വയിപ്പിക്കാൻ സാധിക്കും. തൊഴില്‍ തേടുന്നവർ നിരാശപ്പെടില്ല. സഹജമായ കഴിവുകള്‍ പ്രയോജനപ്പെടുത്താനാവും. തൊഴിലിടത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് വേതനം വർദ്ധിക്കും. ചെറുകിട സംരംഭകർക്ക് വിപുലീകരണം സാധ്യമാവുന്നതാണ്.

മാർക്കറ്റിംഗ് തന്ത്രങ്ങള്‍ ഗുണമുണ്ടാക്കും. അവിവാഹിതർക്ക് ദാമ്പത്യപ്രവേശത്തിന് വഴിതെളിയാം. ഹ്രസ്വയാത്രകള്‍/വിനോദ സഞ്ചാരം മുതലായവയ്ക്ക് സാഹചര്യം ഒത്തുവരുന്നതാണ്. കുടുംബ ജീവിതം സാധാരണപോലെ തുടരും. ഗൃഹം മോടിപിടിപ്പിക്കും. ആരോഗ്യ പരിപാലനത്തില്‍ ജാഗ്രത വേണം. ആഢംബരച്ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്.

ഉത്രാടം

ധനു - മകരം കൂറുകളിലായി വരുന്ന നക്ഷത്രമാണ് ഉത്രാടം. വിഷുഫലം സൂചിപ്പിക്കുന്നത് നല്ല അനുഭവങ്ങള്‍ വന്നെത്തുന്ന വർഷമാണ് മുന്നിലുള്ളതെന്നാണ്. ഗോചരവശാല്‍ ഫലം സമ്മിശ്രമായിരിക്കും. അതിനാല്‍ പരിശ്രമം തുടരുന്ന പക്ഷം വിജയം നേടാനാവും. ആലസ്യവും ഒറ്റതീരുമാനത്തിലെത്താൻ കഴിയാത്തതും പിറകോട്ടടിച്ചേക്കും. സംഘടനാ രംഗത്ത് സ്വാധീനം നേടുവാനാവും.

ഉദ്യോഗാർത്ഥികള്‍ക്ക് കർമ്മസിദ്ധി പ്രതീക്ഷിക്കാം. മേലധികാരികള്‍ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. വലിയ മുതല്‍മുടക്കുകളില്‍ കരുതല്‍ വേണം. പതിവ് ആരോഗ്യപരിശോധനകള്‍ മുടക്കരുത്. നറുക്കെടുപ്പ്, ചിട്ടി, വായ്പ ഇവയിലൂടെ ധനാഗമം വരും. പുതുവാഹനയോഗം സാധ്യതയായിപ്പറയാം. കുടുംബത്തില്‍ ഐക്യം പുലരുന്നതാണ്. തെറ്റിദ്ധാരണകള്‍ നീങ്ങും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam