Dailyhunt
നടി മേഘ മാത്യു വിവാഹിതയാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങള്‍

നടി മേഘ മാത്യു വിവാഹിതയാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങള്‍

ലയാള സിനിമയിലെ യുവനടി മേഘ മാത്യു വിവാഹിതയാകുന്നു. നിധിൻ ജോയ് ആണ് മേഘയുടെ ജീവിതപങ്കാളി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹനിശ്ചയം പ്രൗഢമായി നടന്നു.

വിവാഹ നിശ്ചയത്തിന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും മേഘ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേഘ പങ്കുവെച്ച മറ്റു രണ്ടു ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനും മമ്മൂട്ടിയ്ക്കും തന്റെ വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങളായിരുന്നു അത്. "എല്ലാക്കാലവും ഓർത്തിരിക്കാവുന്ന മനോഹര നിമിഷം" എന്ന അടിക്കുറിപ്പോടെയാണ് മേഘ ചിത്രങ്ങള്‍ പങ്കുവെച്ചത്. നീരാളി എന്ന സിനിമയില്‍ മോഹൻലാലിനൊപ്പവും മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലും മേഘ അഭിനയിച്ചിരുന്നു.

കോട്ടയം സ്വദേശിയായ മേഘ മാത്യു മോഡലിംഗിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 2016-ല്‍ വിനീത് ശ്രീനിവാസൻ നിർമ്മിച്ച്‌ ഗണേഷ് രാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ആനന്ദം' ആയിരുന്നു മേഘയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങള്‍ മേഘയെ തേടിയെത്തി.

തുടർന്ന് ഒരു മെക്സിക്കൻ അപാരത, മമ്മൂട്ടി ചിത്രം മാസ്റ്റർപീസ്, പൃഥ്വിരാജിന്റെ ടിയാൻ, മോഹൻലാല്‍ ചിത്രം നീരാളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങി പത്തിലധികം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മേഘ കൈകാര്യം ചെയ്തു. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമായ മേഘയുടെ പുത്തൻ വിശേഷങ്ങള്‍ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഐ ലവ് യൂ കല്യാണിക്കുട്ടീ; പ്രിയപ്പെട്ട കല്‍പ്രിയ്ക്ക് ആശംസയുമായി ചന്തു സലിം കുമാർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam