Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാവില്‍ കപ്പലോടിക്കും മലബാറിന്റെ പൊരിച്ച പത്തിരി; 10 മിനിറ്റില്‍ റെഡി

നാവില്‍ കപ്പലോടിക്കും മലബാറിന്റെ പൊരിച്ച പത്തിരി; 10 മിനിറ്റില്‍ റെഡി

മലബാറിൻ്റെ നാവൂറും രുചി വൈവിധ്യങ്ങളില്‍ എണ്ണിയാല്‍ തീരാത്ത അത്രയും വിഭവങ്ങള്‍ ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ മണവും തനതായ പാചകക്കൂട്ടുകളും ചേരുമ്പോള്‍ മലബാർ പലഹാരങ്ങള്‍ക്ക് ഒരു പ്രത്യേക ചന്തം തന്നെയാണ്.

സല്‍ക്കാരപ്രിയരായ കോഴിക്കോട്ടുകാരുടെ ഭക്ഷണമേശകളിലെ പ്രധാന നായകനാണ് പത്തിരി. സാധാരണയായി നമ്മള്‍ കണ്ടുവരുന്ന നേർത്ത അരികുകളുള്ള പത്തിരിയില്‍ നിന്നും തികച്ചും വ്യത്യസ്തവും അതീവ രുചികരവുമായ ഒന്നാണ് 'പൊരിച്ച പത്തിരി'. കോഴിക്കോടൻ വൈകുന്നേരങ്ങളിലെ ചായക്കടകളില്‍ ചൂടുചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച കൂട്ടാണിത്.

അരിപ്പൊടിയും മൈദയും പഴുത്ത നേന്ത്രപ്പഴവും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന ആ മധുരവും മൊരിഞ്ഞ പാകവും ഈ പലഹാരത്തിന്റെ മാറ്റുകൂട്ടുന്നു. മലബാറിലെ ഏതൊരു വിശേഷവസരങ്ങളിലും സല്‍ക്കാരങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണിത്. ഷാൻ ജിയോ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൊരിച്ച പത്തിരി റെസിപ്പി പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍

  • വെള്ളം
  • ഉപ്പ്
  • പഞ്ചസാര
  • കരിജീരകം
  • അരിപ്പൊടി
  • മൈദ
  • നേന്ത്രപ്പഴം
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  • രണ്ട് കപ്പ് വെള്ളം തിളപ്പിച്ചതിലേയ്ക്ക് അല്‍പ്പം ഉപ്പ്, കരിഞ്ചീരകം പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോള്‍ രണ്ട് കപ്പ് അരിപ്പൊടിയും, കാല്‍ കപ്പ് മൈദയും ചേർത്തിളക്കി മറ്റൊരു ബൗളിലേയ്ക്കു മാറ്റുക.
  • ഇതിലേയ്ക്ക് നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം കൂടി ഉടച്ചത് അല്‍പ്പം എണ്ണയോടൊപ്പം ചേർത്തിളക്കുക.
  • ഈ മാവ് അല്‍പ്പം കട്ടിയില്‍ പരത്തിയെടുത്ത് വട്ടത്തില്‍ മുറിച്ചെടുക്കുക.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച്‌ അല്‍പ്പം എണ്ണയൊഴിച്ച്‌ ചൂടാക്കി വറുത്തെടുക്കുക.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam