Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെയ്യപ്പം ഇനി കട്ടിയാകില്ല, ഇത് കൂടി ചേര്‍ത്ത് മാവ് തയ്യാറാക്കൂ

നെയ്യപ്പം ഇനി കട്ടിയാകില്ല, ഇത് കൂടി ചേര്‍ത്ത് മാവ് തയ്യാറാക്കൂ

കേരളത്തിന്റെ തനത് പലഹാരങ്ങളില്‍ എന്നും മുൻപന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് നെയ്യപ്പം. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് വിശേഷാവസരങ്ങള്‍ തുടങ്ങി സദ്യകളില്‍ വരെ നെയ്യപ്പത്തിന് ഒഴിവാക്കാനാകാത്ത ഒരു സ്ഥാനമുണ്ട്.

പുറംഭാഗം നല്ലതുപോലെ മൊരിഞ്ഞ്, ഉള്ളില്‍ പഞ്ഞിപോലെ മൃദുവായി, നെയ്യിന്റെയും ശർക്കരയുടെയും ഏലയ്ക്കയുടെയുമെല്ലാം സുഗന്ധവും മധുരവും ഒത്തുചേരുമ്പോള്‍ നെയ്യപ്പം നല്‍കുന്ന ആ ഒരു നാടൻ രുചി അനുഭവം മറ്റൊന്നിനും നല്‍കാൻ കഴിയില്ല. എന്നാല്‍ നെയ്യപ്പം ഉണ്ടാക്കുമ്പോള്‍ അത് വേണ്ടത്ര സോഫ്റ്റായി കിട്ടുന്നില്ല എന്നത് ഒരു വെല്ലുവിളിയാകാറുണ്ട്.

ചിലപ്പോഴൊക്കെ ഇത് കല്ല് പോലെ കട്ടിയായി പോകുകയോ, അല്ലെങ്കില്‍ വേണ്ടതുപോലെ പൊങ്ങി വരാതിരിക്കുകയോ ചെയ്യാറുണ്ട്. ഒരുപക്ഷേ മാവിന്റെ പരുവം കൃത്യമാകാത്തതോ ചേരുവകളുടെ അളവിലെ വ്യത്യാസമോ ആകാം ഇതിന് കാരണം. എന്നാല്‍ ഇനി അത്തരം ആശങ്കകള്‍ ഒട്ടും വേണ്ട. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ തന്നെ ബേക്കറിയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ സ്വാദിലും മൃദുത്വത്തിലും നെയ്യപ്പം ചുട്ടെടുക്കാൻ സാധിക്കും. ഷെറീന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകള്‍

  • അരിപ്പൊടി
  • മൈദ
  • റവ
  • ഏലയ്ക്ക
  • ജീരകം
  • ഉപ്പ്
  • ശർക്കര
  • പഴം
  • നെയ്യ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച്‌ അര കപ്പ് ശർക്കരയും, കാല്‍ കപ്പ് വെള്ളവും ചേർത്തിളക്കി ശർക്കര ലായനി തയ്യാറാക്കാം.
  • ഒരു ബൗളിലേയ്ക്ക് രണ്ട് കപ്പ് അരിപ്പൊടി, ഒരു കപ്പ് മൈദ, കാല്‍ കപ്പ് റവ, അല്‍പ്പം ഏലയ്ക്ക പൊടിച്ചത്, ജീരകം പൊടിച്ചത്, കാല്‍ ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേർക്കാം.
  • അതിലേയ്ക്ക് തയ്യാറാക്കിയ ശർക്കര ലായനി കൂടി ചേർത്തിളക്കാം.
  • നന്നായി പഴുത്ത പഴം കാല്‍ കപ്പ് വെള്ളം ചേർത്ത് അരച്ചതും, ഒരു ടേബിള്‍സ്പൂണ്‍ നെയ്യും കൂടി ഇതിലേയ്ക്കു ചേർത്തിളക്കാം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ചു ചൂടാക്കി മാവ് ഒഴിച്ച്‌ നെയ്യപ്പം വറുത്തെടുക്കാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam