Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിങ്ങള്‍ എല്ലാവരേക്കാളും ശക്തനല്ലേ, പിന്നെ എന്തിനാണ് ഭയക്കുന്നത്?; മൂത്തോനോട് നീലി

നിങ്ങള്‍ എല്ലാവരേക്കാളും ശക്തനല്ലേ, പിന്നെ എന്തിനാണ് ഭയക്കുന്നത്?; മൂത്തോനോട് നീലി

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച 'ലോക' എന്ന ചിത്രത്തിലെ കല്യാണി പ്രിയദർശന്റെ 'നീലി' (ചന്ദ്ര) എന്ന കഥാപാത്രവും, മെഗാസ്റ്റാർ മമ്മൂട്ടി ശബ്ദം നല്‍കിയ 'മൂത്തോൻ' എന്ന കഥാപാത്രവും സിനിമാ പ്രേമികള്‍ക്ക് അത്രവേഗം മറക്കാനാകില്ല.

ഇപ്പോള്‍ ഇതാ, വെള്ളിത്തിരയ്ക്ക് അപ്പുറം ഈ രണ്ട് കഥാപാത്രങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു എഐ വീഡിയോയാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്.

വൈറലായ ഈ വീഡിയോയിലെ ഹൃദയസ്പർശിയായ ഡയലോഗുകളാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളിലെ പ്രധാന ചർച്ചാവിഷയം. "ഓരോ മിസ്റ്റേക്കും അവരെ നിന്നിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കും," എന്ന വരികളോടെയാണ് ഈ ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. തുടർന്ന്, ജീവിതത്തിലെ പ്രതിസന്ധികളെയും പോരാട്ടങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തില്‍, "ചില ഇരുട്ടുകളെ നമുക്ക് തോല്‍പ്പിക്കാനാവില്ല, അതില്‍ നിന്നും രക്ഷപ്പെടാനേ പറ്റുകയുള്ളൂ," എന്ന ആഴമേറിയ സംഭാഷണവും വീഡിയോയിലുണ്ട്.

വീഡിയോയുടെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ നീലി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "നിങ്ങള്‍ എല്ലാവരേക്കാളും ശക്തനല്ലേ, പിന്നെ എന്തിനാണ് അവരെ ഭയക്കുന്നത്?" ഇതിന് മറുപടിയായി, മൂത്തോൻ നല്‍കുന്ന മറുപടി ഏതൊരു പ്രേക്ഷകനിലും രോമാഞ്ചം ജനിപ്പിക്കുന്നതാണ്: "അവർ എന്താണെന്ന് എനിക്കറിയാം. ഇത് ഭയമല്ല, അതിജീവനമാണ്."

ഭയത്തെക്കാള്‍ വലുത് അതിജീവനത്തിനായുള്ള പോരാട്ടമാണെന്ന ഈ സന്ദേശം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. ഇതിനെല്ലാം പുറമെ, ഭ്രമയുഗത്തിലെ ശ്രദ്ധേയ കഥാപാത്രമായ 'കൊടുമണ്‍ പോറ്റി'യും ഈ എഐ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് പ്രിയപ്പെട്ട കഥാപാത്രങ്ങളെ ഇത്രയും മനോഹരമായി പുനഃസൃഷ്ടിച്ച അണിയറപ്രവർത്തകരെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ ട്രെൻഡിംഗായി മാറിക്കഴിഞ്ഞു.

ലണ്ടനില്‍ 270 കോടിയുടെ ബംഗ്ലാവിനടുത്ത് 5 ഫ്ലാറ്റുകള്‍ കൂടി വാങ്ങി സോനം കപൂർ; അയല്‍വാസികളുമായി തർക്കം രൂക്ഷം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam