ഹോം
ഞങ്ങളുടെ ശരീരഭാഷ നിരാശപ്പെടുത്തുന്നതായിരുന്നു, ടീമിനൊരു പ്രശ്നമുണ്ട്; തോല്‍വിയില്‍ നിരാശനായി കോഹ്ലി

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതില്‍ നിരാശനായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. തങ്ങളുടെ ശരീരഭാഷ തന്നെ നിരാശപ്പെടുത്തുന്നതായിരുന്നെന്ന് മത്സരശേഷം കോഹ്ലി പറഞ്ഞു. തന്റെ സഹതാരങ്ങളുടെ ശരീരഭാഷയില്‍ കോഹ്ലി അതൃപ്തി രേഖപ്പെടുത്തി. 66 റണ്‍സിനാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയം വഴങ്ങിയത്.
"അവസാന ഓവര്‍ വരെ എല്ലാവരും ലക്ഷ്യബോധം പുലര്‍ത്തണം. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ 50 ഓവര്‍ ക്രിക്കറ്റ് കളിക്കുന്നത്. അതും ഒരു പ്രശ്നമായിരിക്കാം. 25 ഓവറിനുശേഷം ഫീല്‍ഡില്‍ ഞങ്ങളുടെ ശരീരഭാഷ മികച്ചതായിരുന്നില്ല, അത് ഏറെ നിരാശപ്പെടുത്തി. വളരെ ശക്തരായ ഒരു ടീമിനെ നേരിടുമ്ബോള്‍ അവസരങ്ങള്‍ മുതലെടുക്കാനും അതിനനുസരിച്ച് ബുദ്ധിപൂര്‍വ്വം കളിക്കാനും സാധിക്കണം. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് അതാണ്," കോഹ്ലി പറഞ്ഞു.
"ഹാര്‍ദിക് പാണ്ഡ്യയെ ഒരു ബൗളറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയായി. ഓള്‍റൗണ്ടറുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിച്ചു. മികച്ചൊരു ഓള്‍റൗണ്ടര്‍ സാധ്യത ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. ഇത് പരിഹരിക്കാനുള്ള വഴി തേടണം. മാര്‍കസ് സ്റ്റോയ്നിസ്, ഗ്ലെന്‍ മാക്സ്വെല് പോലുള്ള താരങ്ങള്‍ ഓസ്ട്രേലിയക്കുണ്ട്. അവര്‍ ബാറ്റ്സ്മാന്മാരും പാര്‍ട് ടൈം ബൗളര്‍മാരുമാണ്. ഇങ്ങനെയൊരു സാധ്യതയാണ് ഞങ്ങള്‍ക്കില്ലാത്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്തതും ഫീല്‍ഡിങ്ങിലെ പിഴവുകളും ഈ തോല്‍വിക്ക് കാരണമായി." കോഹ്ലി പറഞ്ഞു.
ഇത് വല്ലാത്തൊരു അടിയായിപ്പോയി; രാഹുല്‍ ഞെട്ടി, സെവാഗ് വായടച്ചു, ട്രോളുകളില്‍ മാക്സി
ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്ട്രേലിയ മികച്ച പ്രകടനം കാഴ്ചവച്ചു. കങ്കാരുക്കള്‍ ഉയര്‍ത്തിയ 375 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുത ഹെയ്സല്‍വുഡും ധവാന്റെയും പാണ്ഡ്യയുടെയുമടക്കം നിര്‍ണായകമായ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആദം സാംബയുമാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. ബാറ്റിങ്ങില്‍ സെഞ്ചുറി നേടിയ നായകന് ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തുമാണ് കങ്കാരുക്കളെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
ടീം സ്കോര്‍ മൂന്നക്കം കടക്കുന്നതിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത് പാണ്ഡ്യയുടെയും ധവാന്റെയും തകര്‍പ്പന്‍ ഇന്നിങ്സാണ്. ആദ്യ ഓവറുകളില്‍ തകര്‍ത്തടിച്ച ധവാനും മായങ്കും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ 22 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി ഹെയ്സല്‍വുഡ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ നായകന് കോഹ്ലിയും (21) ശ്രേയസ് അയ്യരും (2)ഹെയ്സല്‍വുഡിന് മുന്നില്‍ വീണു. രാഹുലിനെ (12) പുറത്താക്കി ആദം സാംബ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു.
അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാന് - പാണ്ഡ്യ സഖ്യം തകര്‍ത്തത് സാംബയായിരുന്നു. 74 റണ്‍സെടുത്ത ധവാനെ സ്റ്റാര്‍ക്കിന്റെ കയ്യിലെത്തിച്ച സാമ്ബ തന്റെ അടുത്ത ഓവറില്‍ പാണ്ഡ്യയെയും കൂടാരം കയറ്റി. 90 റണ്‍സായിരുന്ന താരത്തിന്റെ സമ്ബാദ്യം. ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ജഡേജയെ (25) പുറത്താക്കിയതും സാംബയായിരുന്നു.
156 റണ്‍സിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 76 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ കൂടാരം കയറിയെങ്കിലും ഓസീസിന്റെ റണ്‍വേട്ടയ്ക്ക് തടയിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. വന്നവരും പോയവരും ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്കരുണം അടിച്ചോടിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി നായകന് ആരോണ്‍ ഫിഞ്ചും മുന്‍ നായകന് സ്റ്റീവ് സ്മിത്തും സെഞ്ചുറി നേടി. 124 പന്തില്‍ നിന്ന് ഒന്‍പത് ഫോറും രണ്ട് സിക്സും സഹിതം 114 റണ്‍സ് നേടിയ നായകന് ആരോണ്‍ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ഫിഞ്ചിനേക്കാള്‍ ആക്രമണകാരി സ്റ്റീവ് സ്മിത്തായിരുന്നു. വെറും 66 പന്തില്‍ നിന്നാണ് സ്മിത്ത് 105 റണ്‍സ് നേടിയത്. 11 ഫോറും നാല് സിക്സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്സായിരുന്നു സ്മിത്തിന്റേത്.
സ്റ്റോയ്നിസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ പിന്നാലെ വന്ന ഗ്ലെന്‍ മാക്സ്വെല് ഒരു വെടിക്കെട്ട് തന്നെ നടത്തി. വെറും 19 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 45 റണ്‍സെടുത്താണ് മാക്സ്വെല് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി 10 ഓവറില്‍ നിന്ന് 59 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അതേസമയം, ലോകോത്തര ബൗളറെന്ന് വിശേഷണമുള്ള ഇന്ത്യയുടെ ജസ്പ്രീത് ബുംറ 10 ഓവറില്‍ 73 റണ്‍സ് വഴങ്ങി ! നേടിയത് ഒരു വിക്കറ്റ് മാത്രം. യുസ്വേന്ദ്ര ചഹലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. 10 ഓവറില്‍ 89 റണ്‍സ് വഴങ്ങിയ ചഹല്‍ ഒരു വിക്കറ്റ് മാത്രം നേടി സംതൃപ്തിയടഞ്ഞു. നവ്ദീപ് സെെനി 10 ഓവറില്‍ 83 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 10 ഓവറില്‍ 63 റണ്‍സ് വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ലക്ഷ്യം മറന്നു കളിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ വിക്കറ്റില്‍ ഇന്ത്യ 53 റണ്‍സ് നേടിയെങ്കിലും പിന്നീടങ്ങോട്ട് കളി ഓസീസിന്റെ കെെകളിലാണ്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ 17.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയിരിക്കുന്നത് 117 റണ്‍സ് മാത്രം. ശിഖര്‍ ധവാന്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ക്രീസില്‍
related stories
-
ലേറ്റസ്റ്റ് ന്യൂസ് പെണ്‍കുട്ടി ഒരുക്കിയത് ഞെട്ടിക്കുന്ന തിരക്കഥ; രാത്രി മുഴുവന്‍ ഒറ്റയ്ക്ക്...
-
ലേറ്റസ്റ്റ് ന്യൂസ് തലസ്ഥാനത്ത് ഹൗസിങ് ബോര്‍ഡിന്റെ നാലേക്കര്‍ സര്‍ക്കാര്‍ സ്ഥലം ആള്‍ദൈവം...
-
പ്രധാന വാര്‍ത്തകള്‍ പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ നിയമിക്കും, കേരള പൊലീസിനെ ബൂത്തിന്...