മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങള്‍ അറിയാൻ ഇന്നും പ്രേക്ഷകർക്ക് താല്‍പ്പര്യമാണ്.
യോഗയില്‍ ഏറെ താല്‍പ്പര്യമുള്ള സംയുക്ത ഇടയ്ക്കിടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഓണക്കോടി പങ്കുവയ്ക്കുകയാണ് സംയുക്ത. 'ഓണക്കോടി വിത്ത് ലിറ്റില്‍ ട്വിസ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് സംയുക്ത പുതിയ ചിത്രങ്ങള്‍ കോർത്തിണക്കിയ കൊളാഷ് വീഡിയോ ഷെയർ ചെയ്തത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. 'മഴ', 'മേഘമല്‍ഹാർ', 'മധുരനൊമ്പരക്കാറ്റ്' തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.

