Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Onam OTT Release: ഓണത്തിന് ഒടിടിയിലെത്തിയ പുത്തൻ മലയാള ചിത്രങ്ങള്‍

Onam OTT Release: ഓണത്തിന് ഒടിടിയിലെത്തിയ പുത്തൻ മലയാള ചിത്രങ്ങള്‍

Onam OTT Release: ഈ ഓണക്കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏതൊക്കെ എന്നറിയേണ്ടേ?

I, Nobody OTT: ഐ നോബഡി

പൃഥ്വിരാജ് സുകുമാരൻ ചിത്രം നായകനായ'I, Nobody' ആണ് ഓണത്തോട് അനുബന്ധിച്ച്‌ ആദ്യം ഒടിടിയിലെത്തിയ മലയാള ചിത്രം. മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. പൃഥ്വിരാജും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ഹീസ്റ്റ് ഴോണർ ചിത്രമാണ്.

അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, എഡിറ്റിംഗ് റമീസ് എംബി എന്നിവരും നിർവ്വഹിച്ചു. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിച്ചത്. വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റണ്‍ & അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന 5 ഹൈ വോള്‍ടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്.

'ഐ നോബഡി' എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ജിയോ ഹോട്ട്സ്റ്റാർ ആണ്. ഹോട്ട്സ്റ്റാറില്‍ ചിത്രം കാണാം.

Pluto OTT: പ്ലൂട്ടോ

നീരജ് മാധവ് നായകനായും ഏലിയനായി അല്‍ത്താഫ് സലിമും എത്തിയ മലയാള ചിത്രം പ്ലൂട്ടോയും ഒടിടിയിലെത്തി. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറില്‍ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.നീരജ് മാധവ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരുന്നു.

നീരജ് മാധവ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തുന്നത് അല്‍ത്താഫ് സലീമാണ്

വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. വിഎഫ്‌എക്സ് രംഗങ്ങളാണ് 'പ്ലൂട്ടോ'യുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിങ് പ്ലൂട്ടോയാണ് വിഷ്വല്‍ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ.കെ, ക്രിയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കണ്‍ട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റില്‍സ്: അമല്‍ സി സാധർ, ടൈറ്റില്‍: ശ്രാവണ്‍ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വല്‍ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

സൈന പ്ലേയ്ക്കാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയത്. പ്ലൂട്ടോ സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

അതേസമയം, കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' അടുത്തയാഴ്ച ഒടിടിയില്‍ എത്തുമെന്നാണ് റിപ്പേോാർട്ട്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്ന ചിത്രമാണിത്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാല്‍, ഗോകുലൻ, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയവർ വേഷമിട്ട ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സോണി ലിവ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 6ന് ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam