മലയാള സിനിമയില്‍ തന്റെ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ നടൻ ചെമ്പൻ വിനോദ് ജോസ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത് പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയ വിശേഷവുമായാണ്.
സുരക്ഷയ്ക്കും കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ 'വോള്‍വോ XC90' ആണ് താരം തന്റെ ഗ്യാരേജിലെത്തിച്ചിരിക്കുന്നത്.
ഏകദേശം 1.25 കോടി രൂപയോളം ഓണ്‍ റോഡ് വില വരുന്ന ഈ പ്രീമിയം എസ്‌യുവി സ്വന്തമാക്കാൻ ഭാര്യ മറിയം തോമസിനൊപ്പമാണ് ചെമ്പൻ എത്തിയത്. കൊച്ചിയിലെ ഷോറൂമില്‍ നിന്ന് വാഹനം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകർക്കിടയില്‍ തരംഗമായിക്കഴിഞ്ഞു. പ്രീമിയം ലുക്കും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുള്ള വോള്‍വോ XC90 താരത്തിന്റെ യാത്രകള്‍ക്ക് ഇനി കൂടുതല്‍ കരുത്തുപകരും.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ചെമ്പൻ വിനോദ്, പിന്നീട് സഹനടനായും വില്ലനായും നായകനായും മലയാള സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു. അഭിനയത്തിന് പുറമെ മികച്ച തിരക്കഥാകൃത്ത് കൂടിയായ അദ്ദേഹം 'അങ്കമാലി ഡയറീസ്' പോലുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു. 2018-ല്‍ 'ഈ.മ.യൗ' എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയതോടെ ആഗോളതലത്തിലും ചെമ്പൻ ശ്രദ്ധിക്കപ്പെട്ടു.
പ്രാവിൻകൂട് ഷാപ്പ്', 'ഗെറ്റ് സെറ്റ് ബേബി' തുടങ്ങിയവയാണ് കഴിഞ്ഞ വർഷം ചെമ്പന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.
300ല്‍ നിന്ന് 4000 കോടിയിലേക്ക്: സിനിമയേക്കാള്‍ ലാഭകരമായി ഷാരൂഖിന്റെ ഐപിഎല്‍ സാമ്രാജ്യം

