Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു മുറി തേങ്ങ മതി, നാവിലലിയുന്ന പുഡ്ഡിംഗ് റെഡി ഞൊടിയിടയില്‍

ഒരു മുറി തേങ്ങ മതി, നാവിലലിയുന്ന പുഡ്ഡിംഗ് റെഡി ഞൊടിയിടയില്‍

പ്രതീക്ഷിതമായി വീട്ടിലേക്ക് വിരുന്നുകാർ വരുമ്പോഴോ, പെട്ടെന്ന് മധുരം കഴിക്കാൻ തോന്നുമ്പോഴോ വളരെ എളുപ്പത്തില്‍ തയാറാക്കാൻ പറ്റിയ ഒരു കിടിലൻ ഡെസേർട്ടാണ് കോക്കനട്ട് പുഡ്ഡിങ്.

അധികം ചേരുവകളോ അധ്വാനമോ ഇല്ലാതെ വെറും മിനിറ്റുകള്‍ക്കുള്ളില്‍ ഇത് തയാറാക്കി എടുക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ഈ വിഭവം ഏത് ആഘോഷവേളകള്‍ക്കും മാറ്റുകൂട്ടാൻ ഉത്തമമാണ്.

തേങ്ങാപ്പാലിന്റെ സ്വാഭാവികമായ മധുരവും കൊതിയൂറുന്ന മണവും ഒത്തുചേരുമ്പോള്‍ ഈ പുഡ്ഡിങ്ങിന് പ്രത്യേകൊരു രുചിയാണ്. സാധാരണയായി പുഡ്ഡിങ് സെറ്റ് ചെയ്യാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ചൈനാ ഗ്രാസോ ജലാറ്റിനോ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ച്‌, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തികച്ചും ക്രീമിയായ ഘടനയില്‍ ഇത് മാറ്റിയെടുക്കാം. നോമ്പുതുറ സല്‍ക്കാരങ്ങള്‍ക്കോ ബർത്ത്ഡേ പാർട്ടികള്‍ക്കോ ഒക്കെ വിളമ്പാൻ പറ്റിയ ലൈറ്റും ഹെല്‍ത്തിയുമായ ഒരു സ്വീറ്റ് റെസിപ്പിയാണിത്.

ചേരുവകള്‍

  • തേങ്ങ
  • വെള്ളം
  • കോണഫ്ലോർ
  • കണ്ടൻസ്ട് മില്‍ക്ക്

തയ്യാറാക്കുന്ന വിധം

  • തേങ്ങ കഷ്ണങ്ങള്‍ വൃത്തിയാക്കി എടുത്തത് ചെറുതായി മുറിച്ച്‌ അല്‍പ്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക.
  • ഇത് അരിച്ചെടുത്ത് വീണ്ടം അരയ്ക്കുക. ശേഷം ഇത് അരിച്ച്‌ ഒരു ബൗളിലേയ്ക്കു മാറ്റുക.
  • അര കപ്പ് കോണ്‍ഫ്ലോർ, 200 ഗ്രാം കണ്ടൻസ്ട് മില്‍ക്ക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • ഒരു പാൻ അടുപ്പില്‍ വെച്ച്‌ ഇത് ഒഴിച്ച്‌ ഇടത്തരം തീയില്‍ ഇളക്കി കൊണ്ടിരിക്കുക. കട്ടിയായ് വന്നു തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക.
  • കട്ടിയായതിനു ശേഷം അല്‍പ്പം നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേയ്ക്കു മാറ്റി പതിനഞ്ച് മിനിറ്റു വെയ്ക്കുക. ശേഷം 30 മിനിറ്റ് ഫ്രിഡ്ജിലും സൂക്ഷിക്കുക.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam