Friday, 27 Nov, 11.59 am The Indian Express മലയാളം

ഹോം
പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു; പൈലറ്റിനെ കാണാതായി

ന്യൂഡല്‍ഹി: പരിശീലനത്തിന്​ ഉപയോഗിക്കുന്ന മിഗ്​-29 കെ വിമാനം അറബികടലില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ നിന്ന്​ ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്​. സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് വിവരം.

"ഇന്ത്യന്‍ നാവികസേനയുടെ ഒരു മിഗ് -29 കെ ട്രെയിനര്‍ വിമാനം നവംബര്‍ 26 ന് കടലിലേക്ക് തകര്‍ന്നു വീണു. ഒരു പൈലറ്റിനെ കണ്ടെടുത്തു. രണ്ടാമത്തെ പൈലറ്റിനായി വ്യോമ, ഉപരിതല യൂണിറ്റുകള്‍ വഴി തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്," ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിനിടെ ഗോവയില്‍ മറ്റൊരു മിഗ് വിമാനം തകര്‍ന്നുവീണിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ മിഗ്​ വിമാനത്തിന്‍െറ മൂന്നാമത്തെ അപകടമാണ്​ നടക്കുന്നത്​.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top