ഇൻസ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന പാട്ടുകളിലൊന്നാണ് കമ്മത്ത് ആന്ഡ് കമ്മത്ത് എന്ന ചിത്രത്തിലെ 'പട്ടണത്തിലെ കൊട്ടകയില്‍ സിനിമ കാട്ടിത്തരാം' എന്നു തുടങ്ങുന്ന ഗാനം.
വ്യത്യസ്തമായ നിരവധി റീലുകള്‍ ഈ ഗാനത്തിനൊപ്പം നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇതാ വ്യത്യസ്തമായൊരു റീലാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്കിപ്പിംഗ് കമ്മത്ത് എന്ന അടിക്കുറിപ്പോടെ യതി ജമ്ബ്സ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ റീല്‍ പങ്കുവച്ചിരിക്കുന്നത്.
പാട്ടിനനുസരിച്ച് സ്കിപ്പിംഗ് ചെയ്തുകൊണ്ടാണ് യതി ഡാൻസ് കളിക്കുന്നത്. വളരെ അനായാസമായിട്ടാണ് യതിയുടെ പ്രകടനം.
"വല്ലഭനു പുല്ലും ആയുധം"
"വെറുതെ സ്കിപ്പ് ചെയ്യാൻ തന്നെ പറ്റുന്നില്ല അപ്പോഴാണ് സ്കിപ്പ് ചെയ്തുകൊണ്ട് ഡാൻസ് കളിക്കുന്നത്. സമ്മതിക്കണം."
"എന്തൊക്കെ തരം കഴിവുകളാണ്."
"ഇതാണ് വെറൈറ്റി" എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
ഇതാദ്യമായല്ല യതി സ്കിപ്പിംഗ് വീഡിയോകളിലൂടെ ശ്രദ്ധ നേടുന്നത്. യതിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ ഒന്നു കണ്ണോടിച്ചാല്‍ നിരവധി സ്കിപ്പിംഗ് വീഡിയോകള്‍ കാണാം.

