Saturday, 25 Sep, 4.02 pm The Indian Express മലയാളം

കേരള ന്യൂസ്
പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ; ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബര്‍ ഒന്നിന് സതീദേവി ചുമതലയേല്‍ക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് സതീദേവി. 2004 മുതല്‍ 2009 വരെ വടകരയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയായി നിയമിക്കുന്ന കാര്യത്തില്‍ സിപിഎം നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നു. ഓഗസ്റ്റില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കുന്നത് സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനമെടുത്തിരുന്നതായാണ് വിവരം.

എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുന്നത്.

ഓണ്‍ലൈന്‍ ഗെയിമിങ്: അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top