IPL 2026 Final, RCB vs GT Narendra Modi Stadium Pitch Report, Ahmedabad Weather Forecast: അഹമ്മദാബാദില്‍ ഇന്ന് കിരീടം ഉയർത്തുക ആരായിരിക്കും ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം നഷ്ടപ്പെട്ട ശുഭ്മാൻ ഗില്ലോ അതോ ആർസിബിയെ നിലവിലെ ചാംപ്യന്മാരാക്കി ചരിത്രമെഴുതാൻ ലക്ഷ്യമിടുന്ന രജത് പാട്ടിദാറോ?
ക്വാളിഫയർ 1ല്‍ ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ധർമ്മശാലയില്‍ വെച്ച് ബംഗളൂരു ടൈറ്റൻസിനെ തകർത്തുവിട്ടിരുന്നു. എന്നാല്‍ അഹമ്മദാബാദില്‍ നടന്ന ലീഗ് മത്സരത്തില്‍ ഗുജറാത്തിന് ആർസിബിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു. ഇവയെല്ലാം നോക്കുമ്പോള്‍ മത്സര ഫലം പ്രവചിക്കുക എളുപ്പമല്ല. എന്നാല്‍ മത്സരത്തിലെ നിർണായകമായ കാലാവസ്ഥ, പിച്ച് റിപ്പോർട്ട് ഏത് ടീമിന് അനുകൂലമാവും എന്ന് നോക്കാം...
അഹമ്മദാബാദിലെ സാഹചര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കൃത്യമായി അറിയാവുന്നത് ഗുജറാത്ത് ടൈറ്റൻസിന് വലിയൊരു മേല്‍ക്കൈ നല്‍കുന്നുണ്ട്. ടൈറ്റൻസിനെതിരെ ആധിപത്യം സ്ഥാപിക്കാൻ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തേണ്ടത് അത്യാവശ്യമാണെന്ന് ബംഗളൂരുവിന് നന്നായി അറിയാം. അതിന് ആർസിബിക്ക് സാധിക്കുമോ?
ആർസിബി- ജിടി പിച്ച് റിപ്പോർട്ട്(RCB vs GT Pitch Report)
അഹമ്മദാബാദിലേത് പുതിയ ന്യൂ ബോള്‍ ബൗളർമാരെ പിന്തുണയ്ക്കുന്ന ഒരു പിച്ചാണ്. ഏത് തരത്തിലുള്ള മണ്ണാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിക്കാതെ തന്നെ ഫൈനലിലും ഈ സാഹചര്യം തന്നെയായിരിക്കും എന്ന് പറയാനാവും. ഇരു ടീമുകളിലും അഹമ്മദാബാദിലെ പിച്ചില്‍ പന്തെറിയാൻ ഇഷ്ടപ്പെടുന്ന മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട്. ഇവിടെ പന്ത് സ്വിംഗും സീമും ചെയ്യും. ഇത് ടോപ്പ് ഓർഡർ ബാറ്റർമാരുടെ സാങ്കേതിക മികവിനെ പരീക്ഷിക്കുന്നതായിരിക്കും.
കാലാവസ്ഥാ റിപ്പോർട്ട് (RCB vs GT Weather Report)
അക്യുവെതർ ആപ്പ് പ്രകാരം ഫൈനല്‍ മത്സരദിവസം പരമാവധി താപനില 41 ഡിഗ്രിയും കുറഞ്ഞ താപനില 31 ഡിഗ്രിയുമായിരിക്കും. താപനിലയിലുണ്ടാകുന്ന ഈ വലിയ മാറ്റം കാരണം മഞ്ഞ് വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ടോസ് ജയിക്കുന്ന ടീമുകള്‍ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്ക്വാഡ് (Royal Challengers Bengaluru Squad):
വെങ്കിടേഷ് അയ്യർ, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പതിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസല്‍വുഡ്, റാസിഖ് സലാം ദാർ, റൊമാരിയോ ഷെപ്പേർഡ്, സുയാഷ് ശർമ്മ, കനിഷ്ക് ചൗഹാൻ, അഭിനന്ദൻ സിംഗ്, ജോർദാൻ കോക്സ്, ഫിലിപ്പ് സാല്‍ട്ട്, റിച്ചാർഡ് ഗ്ലീസണ്‍, സ്വപ്നില്‍ സിംഗ്, വിക്കി ഓസ്ത്വാള്‍, വിഹാൻ മല്‍ഹോത്ര, മങ്കേഷ് യാദവ്, സാത്വിക് ദേസ്വാള്‍.
ഗുജറാത്ത് ടൈറ്റൻസ് സ്ക്വാഡ് (Gujarat Titans Squad):
സായ് സുദർശൻ, ശുഭ്മൻ ഗില്‍ (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടണ്‍ സുന്ദർ, രാഹുല്‍ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡർ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗ്ലെൻ ഫിലിപ്സ്, അനൂജ് റാവത്ത്, കുമാർ കുശാഗ്ര, അർഷാദ് ഖാൻ, ലൂക്ക് വുഡ്, കോണർ എസ്റ്റർഹ്യൂസൻ, ഇഷാന്ത് ശർമ്മ, ജയന്ത് യാദവ്, ഷാരൂഖ് ഖാൻ, കുല്‍വന്ത് ഖെജ്രോലിയ, മാനവ് സുതർ, ഗുർനൂർ ബ്രാർ, അശോക് ശർമ്മ.

