Friday, 27 Nov, 8.59 am The Indian Express മലയാളം

ഹോം
പോസ് ചെയ്യാമെന്ന് ഞാന്‍, ബാബി റെഡി; രസകരമായ ചിത്രം പങ്കുവച്ച്‌ ഫര്‍ഹാന്‍ ഫാസില്‍

മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവളാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് ആരാധകര്‍. വിവാഹത്തിനുശേഷവും കുട്ടിക്കളിയുമായി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയ നസിമിനെ ഇരുകൈയ്യും നീട്ടിയാണ് ഏവരും സ്വീകരിച്ചത്.

കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാല്‍ ഷൂട്ടിങ് തിരക്കുകളില്‍ നിന്നും സിനിമാചര്‍ച്ചകളില്‍ നിന്നും അകന്ന് വീടുകളില്‍ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താന്‍ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ നസ്രിയയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ആദ്യം രണ്ടു പേരും എന്തോ സംസാരിച്ചു നില്‍ക്കുന്ന ചിത്രവും പിന്നീട് പോസ് ചെയ്യുന്ന ചിത്രവുമാണ്. രസകരമായ ക്യാപ്ഷനോടെയാണ് ഫര്‍ഹാന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

വിവാഹത്തിന് ശേഷം അപൂര്‍വമായേ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നസ്രിയ. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റേയും സുഹൃത്തുക്കളുടേയും ഫഹദിന്റേയും ചിത്രങ്ങള്‍ മാത്രമല്ല, തനിക്കേറ്റവും പ്രിയപ്പെട്ട ഓറിയോ എന്ന തന്റെ വളര്‍ത്തു നായയുടെ ചിത്രവും നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

സിനിമാക്കാര്‍ക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്ബടിയാവാറുണ്ട്. 'കൂടെ'യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോള്‍ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലര്‍ന്ന് ഓറിയോ ബിസ്കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞന്‍ നായയുടെ പ്രത്യേകത.

"ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. 'ബാംഗ്ലൂര്‍ ഡെയ്‌സ്' ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്,"

എന്റെ സുന്ദരന്‍ ചേട്ടനെന്ന് നസ്രിയ; ചിരിതൂകി പൃഥ്വി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top