Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രോട്ടീന്റെ പവര്‍ഹൗസ്! കട്ലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

പ്രോട്ടീന്റെ പവര്‍ഹൗസ്! കട്ലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

രോഗ്യസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയർ. ആൻ്റിഓക്‌സിഡന്റുകള്‍, ഫിനോളിക് ആസിഡുകള്‍, ഫ്ലേവനോയ്ഡുകള്‍, അവശ്യ ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ചെറുപയർ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും.

കൂടാതെ ഇത് ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ഉയർന്ന പ്രോട്ടീനും നാരുകളും അടങ്ങിയ ചെറുപയർ, പ്രത്യേകിച്ച്‌ മുളപ്പിച്ചു കഴിക്കുന്നത് ശരീരത്തിന് ഇരട്ടി ഗുണം നല്‍കും. എന്നാല്‍ പലർക്കും മുളപ്പിച്ച ചെറുപയർ അങ്ങനെ തന്നെ കഴിക്കാൻ വലിയ താല്‍പ്പര്യമുണ്ടാകാറില്ല, പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക്. എങ്കില്‍ അവർക്കായി പോഷകഗുണങ്ങള്‍ ഒട്ടും ചോർന്നുപോകാതെ വൈകുന്നേരങ്ങളില്‍ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാം.

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കട്ലറ്റിന്റെ രൂപത്തില്‍ ചെറുപയർ തയ്യാറാക്കിയാല്‍ ആരും കൊതിയോടെ കഴിച്ചുപോകും. ജ്യോതിസ് കിച്ചണ്‍ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്ത തരുന്നത്.

ചേരുവകള്‍

  • ചെറുപയർ
  • ബ്രോക്കോളി
  • പച്ചമുളക്
  • ഇഞ്ചി
  • പനീർ
  • കാരറ്റ്
  • സ്പിനാച്
  • നാരങ്ങ
  • കായം
  • കടലമാവ്
  • ഉപ്പ്
  • എള്ള്
  • എണ്ണ
  • മഞ്ഞള്‍പ്പൊടി

തയ്യാറാക്കുന്ന വിധം

  • ചെറുപയർ മുളപ്പിച്ചതിലേയ്ക്ക് പനീർ ഗ്രേറ്റ് ചെയ്തത്, കാരറ്റ്, ബ്രോക്കോളി, പച്ചമുളക്, ഇഞ്ചി, സ്പിനാച്, എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം.
  • ഇതിലേയ്ക്ക് അല്‍പ്പം കായം, ആവശ്യത്തിന് ഉപ്പ്, കടലമാവ്, നാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കൂടി ചേർത്ത് അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പില്‍ വെച്ച്‌ അല്‍പ്പം എണ്ണയൊഴിച്ച്‌ ചെറുപയർ അരച്ചത് അല്‍പ്പം എടുത്ത് ഉരുളകളാക്കി അല്‍പ്പം എള്ളു കൂടി ചേർത്ത് എണ്ണയില്‍ വറുത്തെടുക്കാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam