Dailyhunt
പുര നിറഞ്ഞ് നില്‍ക്കുകയല്ല, എനിക്കൊരു കംപാനിയനുണ്ട്: കൃഷ്ണ പ്രഭ

പുര നിറഞ്ഞ് നില്‍ക്കുകയല്ല, എനിക്കൊരു കംപാനിയനുണ്ട്: കൃഷ്ണ പ്രഭ

ടി, നർത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ ഏറെ ശ്രദ്ധേയയാണ് കൃഷ്ണപ്രഭ. അഭിനയം പോലെതന്നെ നൃത്തത്തെയും സ്നേഹിക്കുന്ന കൃഷ്ണപ്രഭ സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ്.

ഇപ്പോഴിതാ, വിവാഹസങ്കല്‍പ്പത്തെ കുറിച്ച്‌ കൃഷ്ണപ്രഭ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സമൂഹത്തിന് മുന്നില്‍ ബോധിപ്പിക്കാനായി മാത്രം വിവാഹം എന്ന 'സിസ്റ്റത്തിന്' തലവെച്ചു കൊടുക്കാൻ താനില്ലെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും ജീവിതത്തിലെ രഹസ്യ കംപാനിയനെക്കുറിച്ചും കൃഷ്ണ പ്രഭ മനസ്സ് തുറന്നത്.

എപ്പോഴും ഊർജ്ജസ്വലതയോടെയും ചിരിയോടെയും ഇരിക്കുന്നതിന്റെ രഹസ്യം അന്വേഷിക്കുന്നവർക്കുള്ള മറുപടിയായാണ് താൻ വിവാഹം കഴിക്കാത്തതിനാലാണ് ഇത്ര സന്തോഷവതിയായി ഇരിക്കുന്നതെന്ന് കൃഷ്ണ പ്രഭ വെളിപ്പെടുത്തിയത്.

"എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ പറ്റുന്നതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അതിനുള്ള മറുപടിയായി അമ്മയോട് പറയാറുള്ള ഒരു കാര്യം ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്നതാണ്. അതുകൊണ്ട് തന്നെ വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല. ആള്‍ക്കാർ ഇത്തരം കാര്യങ്ങളിലൊക്കെയല്ലേ പൊതുവെ പരാതി പറയാറുള്ളത്. പരാതിയും പറയും ശേഷം പോയി കല്യാണവും കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കല്യാണം കഴിച്ചശേഷം വീണ്ടും പരാതിയും പറയും. എന്തിന് കല്യാണം കഴിച്ചുവെന്നൊക്കെയാണ് പിന്നീടുള്ള പരാതി. അങ്ങനെയാണെങ്കില്‍ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാല്‍ പോരേ?" കൃഷ്ണപ്രഭ ചോദിക്കുന്നു.

ടീനേജ് പ്രായം മുതല്‍ക്കേ വിവാഹത്തോട് വിമുഖതയുണ്ടായിരുന്ന തനിക്ക് ഒരു കുഞ്ഞിനെ നോക്കി വളർത്തുക എന്നത് പ്രായോഗികമായി താല്പര്യമുള്ള കാര്യമല്ലെന്നും, നിലവിലെ ഈ സ്വാതന്ത്ര്യം തന്നെയാണ് തന്റെ കരുത്തെന്നും കൃഷ്ണ പ്രഭ അഭിമുഖത്തില്‍ പറഞ്ഞു.

"കല്യാണം നല്ലൊരു എടപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തത്. ടീനേജ് മുതല്‍ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങള്‍ വെച്ചാണ് ഞാൻ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തി ഉരുട്ടി ഒരുമിച്ച്‌ ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാൻ അമ്മ നിർബന്ധിക്കാറുമില്ല."

"നല്ല ദാമ്ബത്യം ലക്കാണ്. ലൈഫില്‍ ഒരു പാട്നർ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയൻ ഉള്ളത് നല്ലതാണ്. എന്ന് കരുത‍ി സമൂഹത്തിനെ കാണിക്കാനായി വഴിയെ പോകുന്ന ഒരാളെ കല്യാണം കഴിച്ച്‌ ഇടിയും ഗുസ്തിയും ഉണ്ടാക്കി അവനവന്റെ സന്തോഷം കളയണോ. കല്യാണം കഴിക്കാൻ എനിക്ക് താല്‍പര്യമില്ല. ആ സിസ്റ്റത്തിനോട് എനിക്ക് എതിർപ്പുണ്ട്. എങ്ങനെ ഇങ്ങനൊരു ചിന്ത വന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ തീരുമാനം ശരിയാണെന്നാണ് എന്റെ തോന്നല്‍."

താൻ 'പുരനിറഞ്ഞു നില്‍ക്കുകയാണെന്ന്' കരുതി സോഷ്യല്‍ മീഡിയ വഴി വിവാഹാഭ്യർത്ഥനകള്‍ നടത്തുന്നവർക്ക് കൃത്യമായ മറുപടിയും താരം നല്‍കുന്നുണ്ട്. തനിക്ക് ജീവിതത്തില്‍ ഒരു കംപാനിയൻ ഉണ്ടെന്നും എന്നാല്‍ അത് പരമ്ബരാഗതമായ വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് ഉള്ളിലല്ലെന്നും കൃഷ്ണ പ്രഭ വ്യക്തമാക്കി.

തനിക്ക് പുള്ളിയെക്കൊണ്ടോ പുള്ളിക്ക് തന്നെയോ യാതൊരു ശല്യവുമില്ലാത്ത രീതിയില്‍ സന്തോഷകരമായ ഒരു ബന്ധമാണ് ഇതെന്നും, തന്റെ അമ്മയ്ക്കും സഹോദരനും ഈ കാര്യങ്ങളെല്ലാം അറിയാമെന്നും കൃഷ്ണ പ്രഭ വെളിപ്പെടുത്തി.

"എനിക്ക് ഒരു കംപാനിയനുണ്ട്. അയാള്‍ സേഫായി ഇരിപ്പുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം. ഇൻസ്റ്റയിലൂടെ വിവാഹ അഭ്യർത്ഥനകള്‍ വരാറുണ്ട്. എല്ലാവരോടുമായി പറയട്ടെ, ഞാൻ പുര നിറഞ്ഞ് നില്‍ക്കുകയല്ല. എനിക്ക് ഒരു കംപാനിയനുണ്ട്. ഞങ്ങള്‍‌ പരസ്പരം അഭിപ്രായങ്ങള്‍ ചോദിക്കും. പക്ഷെ പരസ്പരം ഓവറായി ഒന്നിലും ഇടപെടാറില്ല," കൃഷ്‌ണ പ്രഭ പറഞ്ഞു.

391 പവൻ സ്വർണം, എഫ്‌ഡിയില്‍ നിന്നുള്ള മാസ വരുമാനം 49 ലക്ഷം; ഡിവോഴ്സിന് ഒരുങ്ങുന്ന സംഗീതയുടെ ആസ്തികള്‍ ഞെട്ടിക്കുന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam