Dailyhunt
രാവിലെ ബ്രഷ് ചെയ്താലും വായ്നാറ്റം മാറുന്നില്ലേ? എങ്കില്‍ ഇങ്ങനെ ചെയ്തു നോക്കൂ

രാവിലെ ബ്രഷ് ചെയ്താലും വായ്നാറ്റം മാറുന്നില്ലേ? എങ്കില്‍ ഇങ്ങനെ ചെയ്തു നോക്കൂ

രാവിലെ നന്നായി ബ്രെഷ് ചെയ്താലും മൗത്ത് വാഷ് ഉപയോഗിച്ചാലും വായ്നാറ്റം മാറുന്നില്ലേ? ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കും.

ഭക്ഷണശീലം, മോണ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. പൊതുവേദികളില്‍ നില്‍ക്കാനും, മറ്റുള്ളവരുമായി ഇടപഴകാനും ഇത് ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഇതിന് പരിഹാരമുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നത് വ്യക്തിശുചിത്വത്തിൻ്റെ ഭാഗമാണ്. ഇതിനോടൊപ്പം വായ്നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങളും അറിയാം.

പെരുംജീരകം

ദഹനാരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ് പെരുംജീരകം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു ശേഷം അല്‍പ്പം ജീരകം കഴിക്കുന്നത് ശീലമാക്കിയാല്‍ വായ്നാറ്റം കുറയ്ക്കാനും സാധിക്കും.

ഗ്രാമ്പൂ

കറുവാപ്പട്ട പോലെ തന്നെ ആൻ്റി ബാക്ടീരിയല്‍ സവിശേഷതകളുള്ള മറ്റൊരു ചേരുവയാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിനു ശേഷം ഗ്രാമ്പൂ കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കും.

പുതിനയില

കറികളിലും ചട്‌നികളിലും ഒക്കെ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിച്ചേക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്.

കറുവാപ്പട്ട

ധാരാളം ആൻ്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കറുവാപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു മാത്രമല്ല ഇത് ചവയ്ക്കുന്നത് വായ്നാറ്റാം അകറ്റാനും സഹായിക്കും.

നാരങ്ങ

പല്ലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെ അകറ്റാൻ നാരങ്ങ സഹായിക്കുന്നു. ഇതൊരു ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. അതിനാല്‍ പല്ലില്‍ പറ്റി പിടിക്കുന്ന കറകള്‍ നീക്കം ചെയ്യുന്നു. ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്.

ഏലയ്ക്ക

ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റില്‍ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam