Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശരീരഭാരം കുറയ്ക്കാം തിളക്കമുള്ള ചര്‍മ്മം നേടാം; ദിവസവും കഴിക്കാം ഈ ബീറ്റ്റൂട്ട് സാലഡ്

ശരീരഭാരം കുറയ്ക്കാം തിളക്കമുള്ള ചര്‍മ്മം നേടാം; ദിവസവും കഴിക്കാം ഈ ബീറ്റ്റൂട്ട് സാലഡ്

രോഗ്യവും സൗന്ദര്യവും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താൻ പറ്റിയ ഏറ്റവും മികച്ച ഒരു വിഭവമാണ് ബീറ്റ്റൂട്ട് സാലഡ്.

ശരീരത്തിന് ആവശ്യമായ ഊർജം നല്‍കുന്നതിനോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഈ സാലഡ് നല്‍കുന്നു. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ട് ഏറെ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി കൂട്ടാനും വിളർച്ച തടയാനും അത്യന്തം ഗുണകരമാണ്.

കാരറ്റ്, വെള്ളരി, സവാള, പുതിനയില എന്നിവയോടൊപ്പം മുളപ്പിച്ച ചെറുപയർ കൂടി ചേരുമ്പോള്‍ ഈ സാലഡിന്റെ പോഷകമൂല്യം ഇരട്ടിക്കുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനശക്തി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താനും മികച്ചൊരു ചോയ്സ് ആണ്. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ സാലഡ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തയ്യാറാക്കാൻ വളരെ എളുപ്പമുള്ളതും രുചികരവുമായ ഈ ഹെല്‍ത്തി സാലഡ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുന്ന ഈ വിഭവം ഏവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഒലിവ് എണ്ണയും നാരങ്ങാ നീരും ചേരുമ്പോള്‍ ഇതിന് പ്രത്യേക രുചിയാണ് ലഭിക്കുന്നത്. അധ്യ സുബ്രഹ്മണ്യൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകള്‍

  • ബീറ്റ്റൂട്ട്- 1
  • വെള്ളരി- 1/2 കപ്പ്
  • കാരറ്റ്- 1/2 കപ്പ്
  • സവാള- 1/4 കപ്പ്
  • പുതിനയില- ഒരു പിടി
  • നാരങ്ങ നീര്- 1 ടേബിള്‍സ്പൂണ്‍
  • ഒലിവ് എണ്ണ- 1 ടീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളകുപൊടി- ആവശ്യത്തിന്
  • ചെറുപയർ- 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞെടുക്കാം. അത് ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കാം.
  • അത് തണുത്തതിനു ശേഷം ഗ്രേറ്റ് ചെയ്തെടുക്കാം.
  • ഒരു ബൗളില്‍ കാരറ്റ്, വെള്ളരി, സവാള, പുതിനയില എന്നിവ ചെറുതായി അരിഞ്ഞെടുക്കാം.
  • അതിലേയ്ക്ക് ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതും ആവശ്യത്തിന് ഉപ്പും, കുരുമുളകുപൊടിയും ചേർക്കാം.
  • ഒരു ടീസ്പൂണ്‍ ഒലിവ് എണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് ചെറുപയർ മുളപ്പിച്ചതു ചേർത്ത് കഴിക്കാം. പനീർ ഇതിലേയ്ക്കു ചേർക്കുന്നതും ഗുണകരമാണ്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam