Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷര്‍ട്ട് ഊരി മറ്റൊരു നടന് നല്‍കി, ടവല്‍ മാത്രം ധരിച്ച്‌ സെറ്റില്‍ നിന്നു; സിനിമയിലെ തുടക്കകാല ദുരനുഭവം പറഞ്ഞ് സൂരി

ഷര്‍ട്ട് ഊരി മറ്റൊരു നടന് നല്‍കി, ടവല്‍ മാത്രം ധരിച്ച്‌ സെറ്റില്‍ നിന്നു; സിനിമയിലെ തുടക്കകാല ദുരനുഭവം പറഞ്ഞ് സൂരി

മിഴ് സിനിമയിലെ മുൻനിര താരമായി വളർന്ന സൂരിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കോമഡി വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച താരം, സിനിമയിലെ തുടക്കകാലത്ത് നേരിട്ട അപമാനകരമായ ഒരു അനുഭവം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.

വലിയൊരു അവസരം കൈവന്നെന്ന് കരുതിയ ഷൂട്ടിങ്ങില്‍ നിന്ന് തന്നെ മാറ്റിയതും അതിനൊപ്പം സ്വന്തം ഷർട്ട് പോലും മറ്റൊരു നടന് നല്‍കേണ്ടിവന്നതുമാണ് സൂരി വെളിപ്പെടുത്തിയത്.

'മണ്ടാടി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് താരം തന്റെ പഴയകാല അനുഭവം ഓർത്തെടുത്തത്. പ്രമുഖ ഹാസ്യതാരത്തിനും സൂപ്പർതാരത്തിനുമൊപ്പം അഭിനയിച്ച രംഗമായിരുന്നു അത്. കരിയറിലെ വലിയ വഴിത്തിരിവാകുമെന്ന് കരുതിയ അവസരമായിരുന്നെങ്കിലും കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞു.

'ഒരു പ്രമുഖ ഹാസ്യതാരത്തിനും മുൻനിര സൂപ്പർതാരത്തിനുമൊപ്പം ഞാൻ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് എന്റെ വലിയ ബ്രേക്കെന്ന് ഞാൻ കരുതി. എന്നാല്‍ മോണിറ്ററില്‍ ഷോട്ട് കണ്ടതിന് ശേഷം നായകനും സംവിധായകനും തമ്മില്‍ സ്വകാര്യമായി സംസാരിച്ചു. നിമിഷങ്ങള്‍ക്കകം എല്ലാം മാറി,' സൂരി പറഞ്ഞു.

മറ്റൊരാളെ മാനസികമായി തകർക്കുന്നത് എന്റർടെയിൻമെന്റല്ല; അഗ്നിപരീക്ഷയ്‌ക്കെതിരെ കൊറിയൻ മല്ലു

തുടർന്നുണ്ടായത് തനിക്ക് ഏറെ വേദനയും അപമാനവും നല്‍കിയ സംഭവമായിരുന്നുവെന്നും താരം ഓർത്തെടുത്തു. പുതിയതായി എത്തിയ നടന് വേണ്ടി തന്റെ ഷർട്ട് ഊരാൻ ആവശ്യപ്പെട്ടെന്നും ആ ഷർട്ട് കോസ്റ്റ്യൂം വാഹനത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു നടനെക്കൊണ്ട് അതേ രംഗം ചിത്രീകരിച്ചെന്നും സൂരി പറഞ്ഞു.

'പുതിയ നടന് ധരിക്കാൻ എന്റെ ഷർട്ട് ഊരാൻ അവർ പറഞ്ഞു. ഷർട്ട് കോസ്റ്റ്യൂം വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ അരയില്‍ ഒരു ടവല്‍ മാത്രം ചുറ്റി സെറ്റില്‍ നില്‍ക്കുകയായിരുന്നു. എന്റെ വസ്ത്രങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുമ്പോഴേക്കും അവർ മറ്റൊരാളെ വച്ച്‌ രംഗം ചിത്രീകരിച്ചു,' എന്നാണ് സൂരിയുടെ വാക്കുകള്‍.

'പുറത്തിറങ്ങിയത് വലിയ ദുരന്തത്തിലേക്ക്'; ബിഗ് ബോസിന് പിന്നാലെ നേരിട്ട പ്രതിസന്ധി തുറന്ന് പറഞ്ഞ് ആര്യ

റഫറൻസ് വഴിയെത്തിയ ഒരാള്‍ക്കായി തനിക്ക് ലഭിക്കുമെന്ന് കരുതിയ അവസരം നഷ്ടപ്പെട്ടതിന്റെ വേദനയും അപമാനവും അന്ന് ഏറെ അനുഭവിച്ചെങ്കിലും ആ സംഭവം പിന്നീട് തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി മാറിയെന്നും താരം പറഞ്ഞു.

ആർക്കെങ്കിലും നല്‍കുന്ന സഹായമോ ബന്ധങ്ങളോ ആശ്രയിച്ചല്ല, സ്വന്തം കഴിവിന്റെ അടിസ്ഥാനത്തില്‍ തന്നെ സിനിമയില്‍ നിലയുറപ്പിക്കണമെന്ന വാശി ആ തിരിച്ചടി കൂടുതല്‍ ശക്തമാക്കിയെന്നും സൂരി വ്യക്തമാക്കി. തുടക്കത്തിലെ ആ വേദന തന്നെയാണ് പിന്നീട് തന്റെ യാത്രയില്‍ വലിയ പ്രചോദനമായി മാറിയത്.

മറ്റൊരാളെ മാനസികമായി തകർക്കുന്നത് എന്റർടെയിൻമെന്റല്ല; അഗ്നിപരീക്ഷയ്‌ക്കെതിരെ കൊറിയൻ മല്ലു

സൂരിയുടെ ഈ തുറന്നുപറച്ചിലിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 'ഗരുഡൻ', 'കൊട്ടുകാളി', വെട്രിമാരന്റെ 'വിടുതലൈ' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകർ താരത്തിന്റെ വളർച്ചയെ പ്രശംസിക്കുന്നത്.

കോമഡി താരത്തില്‍ നിന്ന് ശക്തമായ കഥാപാത്രങ്ങളിലൂടെ മുൻനിര നായകനായി മാറിയ സൂരി ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മണ്ടാടി'യുടെ റിലീസിനൊരുങ്ങുകയാണ്. ഒരിക്കല്‍ അവസരങ്ങളില്‍ നിന്ന് മാറ്റിനിർത്തപ്പെട്ട അതേ നടന്റെ ഇന്നത്തെ യാത്രയാണ് സൂരിയുടെ തുറന്നുപറച്ചിലിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

'അനശ്വര ഇടപെട്ടില്ലായിരുന്നെങ്കില്‍ എൻ്റെ ജീവിതം കുടുങ്ങിപ്പോയേനെ'; ചേച്ചിയുടെ വാക്കുകള്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam