Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിബിഎസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

സിബിഎസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2026-27 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രോജക്‌ട് അസസ്‌മെന്റുകള്‍, ഇന്റേണല്‍ അസസ്‌മെന്റുകള്‍ എന്നിവയുടെ സമയക്രമം സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രഖ്യാപിച്ചു.

ശീതകാല അവധിയുള്ള (വിന്റർ ബൗണ്ട്) സ്കൂളുകളില്‍ 2026 നവംബർ 9 മുതല്‍ ഡിസംബർ 19 വരെയായിരിക്കും പരീക്ഷകള്‍ നടക്കുക.

പരീക്ഷാ നടത്തിപ്പ്, എക്സ്റ്റേണല്‍ എക്സാമിനർമാരുടെ നിയമനം, മാർക്ക് സമർപ്പണം, ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യല്‍ എന്നിവ സംബന്ധിച്ച്‌ ബോർഡ് സ്കൂളുകള്‍ക്ക് കൃത്യമായ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിലവിലെ സമയക്രമവും നിർദേശങ്ങളും വിന്റർ ബൗണ്ട് സ്കൂളുകള്‍ക്ക് മാത്രമാണ് ബാധകമെന്നും, സാധാരണ അധ്യയന വർഷം പിന്തുടരുന്ന സ്കൂളുകള്‍ക്കായി ഉടൻ തന്നെ പ്രത്യേക സർക്കുലർ പുറപ്പെടുവിക്കുമെന്നും സിബിഎസ്‌ഇ വ്യക്തമാക്കി.

ഓണ്‍ലൈൻ ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്‌സ് വഴി പേരുകള്‍ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളെ മാത്രമേ പ്രാക്ടിക്കല്‍, പ്രോജക്‌ട്, ഇന്റേണല്‍ അസസ്‌മെന്റുകളില്‍ പങ്കെടുക്കാൻ അനുവദിക്കാവൂbzന്ന് സ്കൂളുകള്‍ക്ക് നിർദേശമുണ്ട്. കൂടാതെ, പത്താം ക്ലാസിലെ ഇന്റേണല്‍ അസസ്‌മെന്റ് ഒരു തവണ മാത്രമേ നടത്തുകയുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ മൂല്യനിർണയം പൂർത്തിയാക്കി മാർക്കുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

മൂല്യനിർണയ പ്രക്രിയയില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ, വിദ്യാർത്ഥികളുടെ എണ്ണം 30-ല്‍ കൂടുതലാണെങ്കില്‍ ദിവസം രണ്ടും മൂന്നും സെഷനുകളിലായി പരീക്ഷ നടത്താൻ നിർദേശിച്ചിരിക്കുന്നു. സ്കൂളിലെ ലാബ് സൗകര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സെഷനുകളുടെ എണ്ണം നിശ്ചയിക്കുക.

പ്രാക്ടിക്കല്‍ പരീക്ഷകളുടെയും അസസ്‌മെന്റുകളുടെയും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നത് സിബിഎസ്‌ഇ നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷയില്‍ പങ്കെടുക്കുന്ന ഓരോ ബാച്ചിന്റെയും ഗ്രൂപ്പ് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനായി ബോർഡ് പ്രത്യേക ആപ്പ് ലിങ്ക് ലഭ്യമാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam