Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും! രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന അടുക്കളയിലെ നിശബ്ദ കൊലയാളിയാണിത്

സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും! രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന അടുക്കളയിലെ നിശബ്ദ കൊലയാളിയാണിത്

വീടുകളില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് പിടിച്ച സാധനം ഏതാണെന്ന് ചോദിച്ചാല്‍ പലരും സിങ്കിനരികിലെ സ്‌പോഞ്ചിനെക്കുറിച്ച്‌ ഓർക്കില്ല.

എന്നാല്‍, പതിവായി പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഈ സ്‌പോഞ്ച് ദോഷകരമായ ബാക്ടീരിയകളുടെ കലവറയാണെന്നും ഒരു നിശബ്ദ കൊലയാളിയെപ്പോലെ പ്രവർത്തിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

അടുക്കളയിലെ സ്‌പോഞ്ചുകള്‍ എപ്പോഴും നനവുള്ളതും ഭക്ഷണാവശിഷ്ടങ്ങളുമായി സമ്പർക്കത്തില്‍ വരുന്നതുമായതിനാല്‍, ഈർപ്പവും ചൂടുമുള്ള സാഹചര്യങ്ങള്‍ ബാക്ടീരിയകള്‍ക്ക് വളരാൻ ഏറ്റവും അനുയോജ്യമായ ഇടമൊരുക്കുന്നു.

ബാക്ടീരിയകള്‍ വളരുന്നത് എന്തുകൊണ്ട്?

അടുക്കളയിലെ സ്‌പോഞ്ചുകള്‍ എപ്പോഴും നനവുള്ളതും ഭക്ഷണാവശിഷ്ടങ്ങളുമായി സമ്പർക്കത്തില്‍ വരുന്നതുമാണ്. ഈർപ്പവും ചൂടുമുള്ള ഇത്തരം സാഹചര്യങ്ങള്‍ ബാക്ടീരിയകള്‍ക്ക് വളരാൻ ഏറ്റവും അനുയോജ്യമായ ഇടമാണ്. ഒരു പഴയ സ്‌പോഞ്ചില്‍ ദശലക്ഷക്കണക്കിന് അണുക്കള്‍ ഉണ്ടാകാമെന്ന് ഐഎസ്‌ഐസി മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. വിനീത സിംഗ് ടണ്ടൻ പറയുന്നു.

പച്ച ഇറച്ചി, പച്ചക്കറികള്‍ എന്നിവയുമായി സമ്പർക്കത്തില്‍ വരുന്ന പാത്രങ്ങള്‍ കഴുകുമ്പോള്‍ സാല്‍മൊണല്ല, ഇ. കോളി തുടങ്ങിയ ബാക്ടീരിയകള്‍ സ്‌പോഞ്ചിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇത് പിന്നീട് മറ്റ് പാത്രങ്ങളിലേക്കോ കൈകളിലേക്കോ പടരുന്നതിനെയാണ് ക്രോസ്-കണ്ടാമിനേഷൻ എന്ന് വിളിക്കുന്നത്.

ലക്ഷണങ്ങളും അപകടസാധ്യതകളും

മലിനമായ സ്‌പോഞ്ചിലൂടെ ബാക്ടീരിയകള്‍ ശരീരത്തിലെത്തിയാല്‍ സാധാരണയായി ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് കാണാറുള്ളത്. എന്നാല്‍ പ്രായമായവർ, കുട്ടികള്‍, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരില്‍ ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അപൂർവ്വമായി ഇത്തരം അണുബാധകള്‍ വൃക്കകളെപ്പോലും ബാധിക്കാനിടയുണ്ട്.

എങ്ങനെ സുരക്ഷിതമാകാം?

  • ഉപയോഗത്തിന്റെ ആവൃത്തി അനുസരിച്ച്‌ ഓരോ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ സ്‌പോഞ്ച് നിർബന്ധമായും മാറ്റണം.
  • സ്‌പോഞ്ചിന് മോശം ഗന്ധം അനുഭവപ്പെടുകയോ അത് കേടാകുകയോ ചെയ്താല്‍ ഉടൻ തന്നെ അത് കളയുക.
  • നനഞ്ഞ സ്‌പോഞ്ച് ഒരു മിനിറ്റ് മൈക്രോവേവ് ചെയ്യുകയോ തിളച്ച വെള്ളത്തില്‍ മുക്കി വെക്കുകയോ ചെയ്യുന്നത് അണുക്കളുടെ അളവ് കുറയ്ക്കാൻ സഹായിക്കും. എന്നാല്‍ ഇത് അണുക്കളെ പൂർണ്ണമായി നശിപ്പിക്കില്ല എന്നോർക്കുക.
  • അടുക്കളയും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും സുരക്ഷിതമായ ഭക്ഷണ രീതികള്‍ പിന്തുടരുന്നതിലൂടെയും ഇത്തരം ആരോഗ്യ ഭീഷണികളെ ഒഴിവാക്കാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam