Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വന്തം വിവാഹ വേദിയില്‍ ഫെജോയെ മുന്നില്‍ നിര്‍ത്തി മിമിക്രി; സിദ്ധിഖിൻ്റെ പ്രകടനം കണ്ട് വേദിയില്‍ ചിരി

സ്വന്തം വിവാഹ വേദിയില്‍ ഫെജോയെ മുന്നില്‍ നിര്‍ത്തി മിമിക്രി; സിദ്ധിഖിൻ്റെ പ്രകടനം കണ്ട് വേദിയില്‍ ചിരി

ൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും മിമിക്രി താരവുമായ സിദ്ധിഖ് റോഷന്റെ വിവാഹവേദിയിലെ രസകരമായ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹവേദിയില്‍വെച്ച്‌ സാക്ഷാല്‍ ഫെജോയെ താൻഒപ്പംനിർത്തിഅദ്ദേഹത്തിന്റെശബ്ദത്തില്‍സിദ്ധിഖ് റാപ്പ് അവതരിപ്പിക്കുകയായിരുന്നു.

ഓഗസ്റ്റ് 22നായിരുന്നു സിദ്ധിഖ് റോഷന്റെ വിവാഹം. വിവാഹസല്‍ക്കാരത്തിനിടെ വധു ഫെജോയെ അനുകരിക്കാൻ ആവശ്യപ്പെട്ടതോടെ സിദ്ധിഖ് വേദിയില്‍ റാപ്പ് ചെയ്യാൻ തുടങ്ങിയത്എന്നഅടിക്കുറുപ്പോടെതാരംപങ്കുവച്ചവിഡിയോആണ്ഇപ്പോള്‍സോഷ്യല്‍മീഡിയയില്‍വൈറല്‍ആവുന്നത്.

കവിളിലൊരു ഉമ്മ, അച്ഛനെ ചേർത്തൊരു കെട്ടിപ്പിടിത്തം; ഇസഹാക്കിനൊപ്പം ചാക്കോച്ചൻ്റെ മനോഹര ഓണം

ഫെജോയെ മുന്നില്‍ നിർത്തിയാണ് സിദ്ധിഖ് അദ്ദേഹത്തിന്റെ ശബ്ദവും റാപ്പ് ശൈലിയും അനുകരിച്ച്‌ പ്രകടനം നടത്തിയത്.തുടർന്ന് ഫെജോയുടെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനമായ 'കൂടെതുള്ള' സിദ്ധിഖ് തകർപ്പൻ രീതിയില്‍ അവതരിപ്പിച്ചു. സിദ്ധിഖിന്റെ പ്രകടനം ഫെജോയും വേദിയിലുള്ളവരും ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.

അന്ന് വളരെ സീരിയസായി ചെയ്തതാണ്, ഇപ്പോള്‍ കാണുമ്പോള്‍ എനിക്കും ചിരി വരും; അമൃതയെക്കുറിച്ച്‌ മേഘ്‌ന

വിവാഹവേദിയിലെ ഈ രസകരമായ നിമിഷത്തിന്റെ വീഡിയോ സിദ്ധിഖ് റോഷൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

Onam OTT Release: ഓണത്തിന് ഒടിടിയില്‍ കാണാം പുത്തൻ മലയാള ചിത്രങ്ങള്‍

'ഫെജോ ബ്രോയുടെ പണി കളയരുത് നിങ്ങള്‍' എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഫെജോയുടെ പ്രതികരണവും ആരാധകരുടെ ശ്രദ്ധ നേടി.വിവാഹവേദിയിലെ ഈ നിമിഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആഘോഷമാവുകയാണ്.

ഓണച്ചിത്രങ്ങളില്‍ മൊട്ട ലുക്കില്‍ ഇന്ദ്രജിത്ത്; ആരാധകന്റെ ചോദ്യത്തിന് പിന്നാലെ വമ്പൻ സർപ്രൈസ്!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam