Monday, 14 Jun, 6.04 pm The Indian Express മലയാളം

സ്പോര്‍ട്സ്
സ്വിങ് ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ രോഹിത് ബുദ്ധിമുട്ടും; മുന്‍ ന്യൂസിലന്‍ഡ് താരം

സ്വിങ് ചെയ്യുന്ന പന്തുകള്‍ രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ പ്രയാസാകുമെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം. ജൂണ്‍ 18ന് സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുമ്ബോള്‍ ഫാസ്റ്റ് ബോളര്‍മാരുടെ സ്വിങ് ചെയ്യുന്ന പന്തുകള്‍ രോഹിതിന് പ്രേശ്നമാകുമെന്ന് മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറായ സ്കോട്ട് സ്റ്റൈറിസ് പറഞ്ഞു.

സതാംപ്ടണിലെ പിച്ച്‌ ക്യൂറേറ്റര്‍ സൈമണ്‍ ലീ, ഫൈനല്‍ മത്സരത്തിന് ഫാസ്റ്റും ബൗണ്‍സുമുള്ള പിച്ചായിരിക്കും എന്നു പറഞ്ഞതിനു പിന്നാലെ ആയിരുന്നു മുന്‍ ന്യൂസിലന്‍ഡ് താരത്തിന്റെ പ്രതികരണം. "അത് പിച്ചിനെ ആശ്രയിച്ചിരിക്കും, എനിക്ക് അത് വേണ്ടത്ര ഉറപ്പിക്കാന്‍ കഴിയില്ല. എനിക്ക് തോന്നുന്നു, ബോള്‍ ഇരുവശത്തേക്കും സ്വിങ് ചെയ്യുകയാണെങ്കില്‍ രോഹിതിന് ബുദ്ധിമുട്ടാകും." സ്റ്റൈറിസ് സ്റ്റാര്‍ സ്പോര്‍ട്സ് ഷോ ആയ 'ഗെയിം പ്ലാനില്‍' പറഞ്ഞു.

"രോഹിത് ഇന്നിങ്സിന്റെ ആദ്യത്തില്‍ അധികം കാലു ചലിപ്പിക്കാത്ത ആളാണ്. ആ സാഹചര്യത്തില്‍ സ്വിങ് ചെയ്യുന്ന പന്തുകള്‍ രോഹിതിന് ഒരു പ്രശ്നമായേക്കും." സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡ് ടീമിന്റെ ബോളിങ് കരുത്തിനെ കുറിച്ചും, ടീമില്‍ നീല്‍ വാഗ്നറിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്റ്റൈറിസ് പറഞ്ഞു.

"ന്യൂസിലന്‍ഡിന്റെ ബോളിങ് പ്ലാന്‍ സംബന്ധിച്ച്‌ സ്വകാര്യങ്ങള്‍ ഒന്നും തന്നെയില്ല. സൗത്തിയും, ബോള്‍ട്ടും പിന്നെ മൂന്നാം ഫാസ്റ്റ് ബോളറായി ജാമിസണോ ഗ്രാന്‍ഡ്‌ഹോമോ വരും. അവര്‍ ഏകദേശം 22 മുതല്‍ 28 ഓവര്‍ വരെ ന്യൂ ബോളില്‍ ബോള്‍ ചെയ്തിട്ടുണ്ട്."

"അതിലേക്കാണ് നീല്‍ വാഗ്നറും എത്തുന്നത്. വാഗ്നറെ കുറിച്ചു പറയുകയാണെങ്കില്‍ മിഡില്‍ ഓവറുകളില്‍ വിരാട് കോഹ്ലിയെ പോലൊരാള്‍ ബാറ്റ് ചെയ്യുമ്ബോള്‍ ന്യൂ ബോളില്‍ ഒരു യഥാര്‍ത്ഥ വിക്കറ്റ് ടേക്കിങ് ബോളറാണ്." സ്റ്റൈറിസ് പറഞ്ഞു.

WTC Final: ഞാന്‍ കാത്തിരിക്കുന്നത് ഇവരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്: സെവാഗ്

ഫൈനലിനു മുന്നോടിയായി നല്ലൊരു ടെസ്റ്റ് മത്സരം ലഭിക്കാത്ത ഇന്ത്യയുടെ സാധ്യത അല്പം കുറവാണു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ അപ്രതീക്ഷിത പരമ്ബര വിജയവുമായാണ് ന്യൂസീലന്‍ഡ് ഇറങ്ങുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top