തമിഴ്നാട്ടില്‍ മഴ ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 34 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതില്‍ മധുര, തേനി, ദിണ്ടിഗല്‍ എന്നീ മൂന്ന് ജില്ലകളില്‍ അതീവ ജാഗ്രത നിർദ്ദേശിക്കുന്ന റെഡ് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും കനത്ത മഴ രേഖപ്പെടുത്തിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു.
പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്ന ദിണ്ടിഗല്‍ ജില്ലയില്‍ റെഡ് അലർട്ട് ഉള്ളതിനാല്‍, മുൻകരുതല്‍ നടപടിയായി കൊടൈക്കനാലിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മേഖലയില്‍ വ്യാപകമായ മണ്ണടിച്ചില്‍ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
നീലഗിരിയില്‍ 19-ഓളം കേന്ദ്രങ്ങളിലാണ് വ്യാപകമായ മണ്ണടിച്ചില്‍ റിപ്പോർട്ട് ചെയ്തത്. രാത്രികാല യാത്രാവിലക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അടച്ചിടലും ഇവിടെ തുടരുകയാണ്.

