തിരുവോണം
ആദിത്യൻ ആറിലും ഏഴിലുമായി സഞ്ചരിക്കുന്നതിനാല്‍ മാസാദ്യ പകുതിയില്‍ ഉദ്യോഗസ്ഥർക്ക് ഹിതാനുഭവങ്ങള്‍ കൈവരും.
സ്വതസ്സിദ്ധമായ കഴിവുകള്‍ തിരിച്ചറിയാനും വളർത്താനും സാഹചര്യം ഒത്തിണങ്ങുന്നതാണ്. വിദ്യാർത്ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത വരും. ഗവേഷണ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തും. അന്യദിക്കില്‍ കഴിയുന്നവർക്ക് നാട്ടിലേക്ക് മാറ്റം കിട്ടാം.
ജോലി തേടുന്നവർ വിഷാദിക്കേണ്ടി വരില്ല. പങ്കാളിത്ത വ്യാപാരത്തില്‍ ആദായം വർധിക്കും. കടബാധ്യതകള്‍ ഭാഗികമായി പരിഹരിക്കും. കരാർ ജോലികള്‍ കുറച്ചുകൂടി നീട്ടിക്കിട്ടാം. ഗൃഹം മോടിപിടിപ്പിക്കാനായി കരുതിയ ബഡ്ജറ്റ് പ്രതീക്ഷിച്ചതിലും ഏറെയാവും. സംഘടനകളില്‍ നിലപാട് കടുപ്പിച്ചേക്കാം. സുഹൃത്തിന് മാർഗ്ഗനിർദ്ദേശം നല്‍കും. വസ്തുവില്‍പ്പന വൈകുന്നതാണ്. കിടപ്പുരോഗികള്‍ക്ക് ഔഷധം ഫലവത്താകും.
അവിട്ടം
സുഹൃത്തുക്കളുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്യും. ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് കുടുംബത്തിനകത്തുനിന്നുതന്നെ വിയോജിപ്പുണ്ടാവും. പൊതുപ്രവർത്തകർക്ക് ഉപജാപം മൂലം വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി തേടുന്നവർക്ക് അവസരം കൈവരും. ലോണ്‍ അപേക്ഷ പരിഗണിക്കപ്പെടാം.
സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം സാക്ഷാല്ക്കരിക്കാൻ ശ്രമം തീവ്രമാക്കും. ദീർഘയാത്രകള്‍ക്ക് കാത്തിരിക്കുന്നവർക്ക് സന്ദർഭം അനുകൂലമാണ്. കടബാധ്യതകളില്‍ ചിലതൊക്കെ വീട്ടുവാനാവും. കലാപ്രവർത്തകർ കൂടുതല്‍ പരിശീലനം നടത്താൻ അവസരം കണ്ടെത്തും. രോഗികള്‍ക്ക് പാരമ്പര്യ ചികില്‍സകള്‍ കൂടുതല്‍ ഗുണകരമായേക്കും. തീർത്ഥാടന യോഗമുണ്ട്. മകളുടെ വിവാഹകാര്യത്തില്‍ ശുഭതീരുമാനം ഉണ്ടാവാനാണ് സാധ്യത.
ചതയം
ആദിത്യൻ 5,6 ഭാവങ്ങളില്‍ സഞ്ചരിക്കുന്നു. ചൊവ്വ നാലിലാണ്. ആറാമെടത്ത് ത്രിഗ്രഹയോഗമുണ്ട്. സ്വാനുഭവങ്ങളില്‍ നിന്നും പഠിച്ചറിഞ്ഞവ പ്രയോജനം ചെയ്യും. സഹപ്രവർത്തകർക്കിടയില്‍ പാരസ്പര്യം കുറയുന്നതാണ്. കുടുംബാംഗങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണകള്‍ തുടരാം. തൊഴില്‍ മേഖലയില്‍ കിടമത്സരമുണ്ടാവും.
സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്തില്‍ അത്ഭുതപ്പെടാം. മുൻകൈയെടുക്കുന്നതിനെ ഓവർ സ്മാർട്ട്നസ്സായി വിശേഷിപ്പിക്കപ്പെടാം. ഊഹക്കച്ചവടം, നറുക്കെടുപ്പ് ചിട്ടി ഇവകളിലൂടെ ചില സമ്പാദ്യം കൈവരാനിടയുണ്ട്. ഒപ്പം പഠിച്ചവരുടെ കൂടിച്ചേരലിൻ്റെ ഭാഗമാകും. ഭവനവായ്പ അടഞ്ഞു തീർന്നേക്കും. മകളുടെ വിവാഹകാര്യത്തില്‍ തടസ്സങ്ങളനുഭവപ്പെട്ടേക്കും.

