Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Toxic Movie First Review Theatre Response: യാഷിൻ്റെ പ്രകടനത്തിന് കൈയടി, കഥയ്ക്കും എഡിറ്റിങ്ങിനും വിമര്‍ശനം

Toxic Movie First Review Theatre Response: യാഷിൻ്റെ പ്രകടനത്തിന് കൈയടി, കഥയ്ക്കും എഡിറ്റിങ്ങിനും വിമര്‍ശനം

Toxic Movie First Review Theatre Response: യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍-അപ്സ്' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം.

യഷിന്റെ പ്രകടനത്തിനും ചിത്രത്തിന്റെ ദൃശ്യഭംഗിക്കും ആക്ഷൻ രംഗങ്ങള്‍ക്കും പ്രശംസ ലഭിക്കുമ്പോള്‍ തിരക്കഥയും എഡിറ്റിങ്ങും ദൈർഘ്യവും വിമർശിക്കപ്പെടുന്നു.

ചിത്രത്തിലെ യാഷിൻ്റെ സ്ക്രീൻ പ്രസൻസാണ് ആരാധകർ പ്രധാനമായും എടുത്തുപറയുന്നത്. സ്റ്റൈലിഷ് അവതരണവും മാസ് രംഗങ്ങളിലെ പ്രകടനവും പ്രതീക്ഷയ്ക്കൊത്തതാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണം.

ടോക്സിക്കിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ഭാര്യയെ അസ്വസ്ഥയാക്കി, പക്ഷേ അവള്‍ പിണങ്ങിയില്ല: യാഷ്

അതേസമയം, ചിത്രത്തിന്റെ കഥയോടും അവതരണത്തോടും പൂർണമായി യോജിക്കാൻ കഴിയുന്നില്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം. തിരക്കഥയുടെ ഒഴുക്ക് പല ഘട്ടങ്ങളിലും മന്ദഗതിയിലാകുന്നതായും ചില രംഗങ്ങള്‍ അനാവശ്യമായി നീളുന്നതായും സോഷ്യല്‍ മീഡിയ റിവ്യൂകളില്‍ പറയുന്നു.

എഡിറ്റിങ്ങും ചിത്രത്തിന്റെ ദൈർഘ്യവുമാണ് പ്രധാന വിമർശനങ്ങളിലൊന്ന്. വലിയ ക്യാൻവാസിലും മികച്ച സാങ്കേതിക മികവിലും ഒരുക്കിയ ചിത്രത്തിന് കഥാപരമായി കൂടുതല്‍ മികവ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ചില പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

'മറ്റൊരാളുടെ അഭിപ്രായം എൻ്റെ വ്യക്തിത്വമല്ല';രശ്മികയുടെ 'ഷോ ഓഫ്' പരാമർശത്തില്‍ പ്രതികരിച്ച്‌ യാഷ്

ട്രെയിലർ പുറത്തിറങ്ങിയപ്പോഴും ചിത്രത്തിന്റെ ദൃശ്യഭംഗിക്കും ആക്ഷൻ സ്കെയിലിനും വലിയ ശ്രദ്ധ ലഭിച്ചിരുന്നു. എന്നാല്‍ അമിതമായ അവതരണവും ചിത്രത്തിന്റെ ശൈലിയും അന്ന് തന്നെ ചിലർ ചോദ്യം ചെയ്തിരുന്നു.

യാഷിൻ്റെ മാസ് അപ്പീലിനൊപ്പം ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ അവതരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ ഈ പരീക്ഷണം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നില്ലെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

യഷ് മാത്രം സംസാരിക്കും, നായികമാർ വെറും കാഴ്ചക്കാർ; 'ടോക്സിക്' ടീസറിനെതിരെ വിമർശനം.

ആദ്യദിനത്തില്‍ തന്നെ ചിത്രത്തെക്കുറിച്ച്‌ രണ്ട് തട്ടിലുള്ള അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. യാഷിന് കൈയടി ലഭിക്കുമ്പോഴും കഥയെയും എഡിറ്റിങ്ങിനെയും ചൊല്ലിയുള്ള വിമർശനം ശക്തമാണ്.

അതിനാല്‍ ടോക്‌സികിൻ്റെ അന്തിമ വിലയിരുത്തല്‍ ആദ്യദിന പ്രതികരണങ്ങള്‍ക്കപ്പുറത്തേക്ക് നീളും. വരും ദിവസങ്ങളിലെ പ്രേക്ഷകാഭിപ്രായവും ബോക്സ് ഓഫീസ് പ്രകടനവുമാകും ചിത്രത്തിന്റെ യഥാർഥ സ്വീകാര്യത വ്യക്തമാക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam