Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെളുത്തുള്ളി കൂടുതല്‍ കഴിച്ചാല്‍ കൊളസ്ട്രോളിന് എന്ത് സംഭവിക്കും?

വെളുത്തുള്ളി കൂടുതല്‍ കഴിച്ചാല്‍ കൊളസ്ട്രോളിന് എന്ത് സംഭവിക്കും?

വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പച്ച വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന ഘടകം ഹൃദയാരോഗ്യത്തിനും മെറ്റബോളിസത്തിനും ഏറെ നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

1. 'ചീത്ത' കൊളസ്ട്രോള്‍ കുറയ്ക്കുന്നു

വെളുത്തുള്ളിയോ വെളുത്തുള്ളി അടങ്ങിയ സപ്ലിമെന്റുകളോ കഴിക്കുന്നത് എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, എച്ച്‌ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് ചെറിയ തോതില്‍ കൂട്ടാനും സഹായിക്കും. ഉയർന്ന എല്‍ഡിഎല്‍ ഉള്ള 33 ആളുകളില്‍ നടത്തിയ എട്ട് ആഴ്ചത്തെ ഒരു പഠനത്തില്‍, ഉള്ളി സത്തും വെളുത്തുള്ളിപ്പൊടിയും അടങ്ങിയ സപ്ലിമെന്റ് കഴിച്ചവരില്‍ എല്‍ഡിഎല്‍ അളവില്‍ ശരാശരി 6% കുറവുണ്ടായതായി കണ്ടെത്തി.

2. മൊത്തം കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നു

മെറ്റബോളിക് സിൻഡ്രോം ഉള്ള വ്യക്തികളില്‍ നടത്തിയ 19 പഠനങ്ങളുടെ വിശകലനത്തില്‍, വെളുത്തുള്ളി സപ്ലിമെന്റുകള്‍ ഉപയോഗിച്ചവരുടെ മൊത്തം കൊളസ്ട്രോള്‍ അളവ് കുറഞ്ഞതായി കണ്ടെത്തി. വെളുത്തുള്ളി ഗുളികകളേക്കാള്‍ പച്ച വെളുത്തുള്ളിയും 'ഏജ്ഡ് ഗാർലിക്' സപ്ലിമെന്റുകളുമാണ് കൂടുതല്‍ ഫലപ്രദമെന്നും 50 വയസിന് താഴെയുള്ളവരില്‍ ഇതിന്റെ മാറ്റങ്ങള്‍ വേഗത്തില്‍ കാണാമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

3. നല്ല കൊളസ്ട്രോള്‍ വർധിച്ചേക്കാം

രക്തത്തിലെ കൊളസ്ട്രോളിനെ നിർവീര്യമാക്കാൻ സഹായിക്കുന്ന നല്ല കൊളസ്ട്രോളാണ് എച്ച്‌ഡിഎല്‍. ചില പഠനങ്ങളില്‍ വെളുത്തുള്ളി ഉപയോഗം എച്ച്‌ഡിഎല്‍ അളവില്‍ നേരിയ വർധനവ് ഉണ്ടാക്കിയതായി കണ്ടെങ്കിലും, ഗവേഷണങ്ങള്‍ പൂർണമായും ഇത് സ്ഥിരീകരിക്കുന്നില്ല. ദീർഘകാലം (24 ആഴ്ച വരെ) വെളുത്തുള്ളി കഴിച്ചവരിലാണ് ഇതില്‍ കൂടുതല്‍ പുരോഗതി കണ്ടത്.

4. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കുറച്ച്‌, ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. പ്രമേഹത്തിനുള്ള മരുന്നുകളായ മെറ്റ്ഫോർമിൻ, ഗ്ലിബൻക്ലമൈഡ് എന്നിവയോടൊപ്പം പച്ച വെളുത്തുള്ളി ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് കൊളസ്ട്രോള്‍ ശരിയായ അളവില്‍ നിലനിർത്താനും സഹായിക്കും.

5. രക്തസമ്മർദം കുറയ്ക്കുന്നു

വെളുത്തുള്ളി അടങ്ങിയ സപ്ലിമെന്റുകള്‍ കഴിച്ചവരില്‍ രക്തസമ്മർദത്തില്‍ ഏകദേശം 5% കുറവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡ്രൈ ഗാർലിക് പൗഡർ, പച്ച വെളുത്തുള്ളി, ഏജ്ഡ് ഗാർലിക് എക്സ്ട്രാക്റ്റ് എന്നിവയെല്ലാം ബിപി കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും. പ്രഷറും കൊളസ്ട്രോളും ഒരേപോലെ നിയന്ത്രിക്കുന്നത് ഹൃദ്രോഗ സാധ്യത വലിയ അളവില്‍ കുറയ്ക്കാൻ അത്യാവശ്യമാണ്.

പച്ച വെളുത്തുള്ളിയോ, വേവിച്ചതോ, സപ്ലിമെന്റുകളോ നല്ലത്?

വെളുത്തുള്ളിയിലെ പ്രധാന ഘടകമായ 'അല്ലിസിൻ' ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് പച്ച വെളുത്തുള്ളിയിലാണ്. പാകം ചെയ്യുമ്പോള്‍ ഇതിന്റെ രാസഘടന മാറ്റപ്പെടുകയും അല്ലിസിന്റെ ഗുണം കുറയുകയും ചെയ്യും. അതിനാല്‍ പച്ചയായോ അല്ലെങ്കില്‍ വളരെ കുറഞ്ഞ അളവില്‍ പാകം ചെയ്തോ കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. പച്ച വെളുത്തുള്ളി കഴിക്കുന്നത് വായ്നാറ്റം, ശരീര ദുർഗന്ധം എന്നിവയ്ക്ക് കാരണമായേക്കാമെങ്കിലും കൊളസ്ട്രോള്‍, ബ്ലഡ് ഷുഗർ എന്നിവ കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam