Dailyhunt
വിശാഖക്കാര്‍ക്ക് ബന്ധു സഹായം, അനിഴക്കാര്‍ക്ക് പ്രേമത്തില്‍ വിഘ്നം, തൃക്കേട്ടക്കാര്‍ക്ക് വിവാഹം വൈകും

വിശാഖക്കാര്‍ക്ക് ബന്ധു സഹായം, അനിഴക്കാര്‍ക്ക് പ്രേമത്തില്‍ വിഘ്നം, തൃക്കേട്ടക്കാര്‍ക്ക് വിവാഹം വൈകും

വിശാഖം

തുലാക്കൂറുകാർക്ക് വ്യാഴം, ശനി, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ അനുകൂല ഭാവങ്ങളിലാണ്. അതിനാല്‍ തടസ്സങ്ങള്‍ താത്കാലികമാവും.

മറുപക്ഷത്തെ പ്രതിരോധിക്കും. ലക്ഷ്യത്തിലെത്താൻ സാധിക്കുന്നതാണ്. ആകസ്മിക ഭാഗ്യാനുഭവങ്ങള്‍ സന്തോഷമേകും. വൃശ്‌ചികക്കൂറുകാർക്ക് ആദിത്യൻ ഗുണപ്രദനാണ്. ജോലിയില്‍ പ്രവേശിക്കാനാവും. മത്സരങ്ങളില്‍ അന്തിമ വിജയം കരഗതമായേക്കും .

പാരമ്പര്യ തൊഴിലില്‍ മുന്നേറ്റം ഭവിക്കാം. ലോണ്‍ അപേക്ഷ പരിഗണിക്കപ്പെടുന്നതാണ്. വ്യാപാര യാത്രകള്‍ ഫലവത്താകുന്നതിന് സാധ്യതയുണ്ട്. ഭൂമി വ്യവഹാരത്തിന് അനുകൂല വിധി വരും. ബന്ധുക്കള്‍ക്ക് സഹായം ചെയ്യും. പ്രണയികള്‍ വിവാഹ തീരുമാനത്തിലെത്തും. വിദേശത്ത് കഴിയുന്നവരുടെ ക്ഷേമത്തില്‍ വെമ്പലുണ്ടാവും. പുതുതലമുറയുടെ പ്രശ്നങ്ങള്‍ ചെവിക്കൊള്ളുവാൻ ഒരുങ്ങുന്നതാണ്.

അനിഴം

ആദിത്യൻ്റെ ഉപചയ സ്ഥാനത്തിലെ ഉച്ചസ്ഥിതി അനിഴം നാളുകാർക്ക് നേട്ടങ്ങളുണ്ടാക്കും. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും സാധിക്കുന്നതാണ്. ജനകീയ പിന്തുണ ലഭിക്കും. ഔദ്യോഗികമായി ഉയർച്ച പ്രാപിക്കും. ദീർഘവീക്ഷണം അഭിനന്ദിക്കപ്പെടും. പുതുതൊഴിലിനായുള്ള ശ്രമങ്ങള്‍ ഫലവത്താകും. സ്വന്തം സംരംഭങ്ങള്‍ ബാലാരിഷ്‌ട പിന്നിടുന്നതാണ്.

പിതാവിനും തന്നെക്കൊണ്ട് ഗുണമുണ്ടാവും. ജന്മനാട്ടിലെ ഭൂമി വില്‍ക്കാൻ ശ്രമം തുടരേണ്ടി വന്നേക്കും. ജീവകാരുണ്യത്തിന് മുന്നിട്ടിറങ്ങുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ കരുതല്‍ വേണം. ധൂർത്ത് ഒഴിവാക്കേണ്ടതുണ്ട്. പ്രേമകാര്യത്തില്‍ വിഘ്നം വരാം. കമിതാക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാവും. ആത്മീയ കാര്യങ്ങള്‍ക്ക് തടസ്സം ഏർപ്പെടാം.

തൃക്കേട്ട

കർമ്മഭാവാധിപനായ ആദിത്യൻ ആറാമെടത്തില്‍ ഉച്ചത്തിലാണ്. തൊഴില്‍ തേടുന്നവർക്ക് നല്ല പദവി ലഭിക്കുന്ന സാഹചര്യമുണ്ട്. ഉദ്യോഗസ്ഥർക്ക് ഇത് ഉയർച്ചയുടെ കാലമാണെന്ന് പറയാം. ദൗത്യങ്ങള്‍ ഭംഗിയായി നിർവഹിക്കാനാവും. സ്വതന്ത്ര സംഭകർക്ക് സർക്കാരില്‍ നിന്നും അനുമതി, വായ്പ ഇത്യാദികള്‍ കൈവരുന്നതാണ്. രാഷ്ട്രീയ വിജയം സ്വന്തമാക്കും. കിടപ്പുരോഗികള്‍ക്ക് ചികില്‍സാമാറ്റം ഫലവത്താകും.

എതിരാളികളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. വ്യാഴം അഷ്‌ടമത്തിലാകയാല്‍ ധനപരമായി കരുതല്‍ വേണം. ചെലവധികരിച്ചേക്കാം. കടം വീട്ടാൻ ക്ലേശിക്കുന്നതാണ്. വിവാഹം നോക്കുന്നവർക്ക് അല്പം കൂടി കാത്തിരിപ്പ് വേണ്ടതായി വന്നേക്കും. കലാരംഗം മോശമാവില്ല. പ്രതീക്ഷിച്ച സഹകരണം കുറയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam