Monday, 14 Jun, 6.04 pm The Indian Express മലയാളം

സ്പോര്‍ട്സ്
WTC final: വരാനുള്ളത് വലിയ വെല്ലുവിളി; ഇന്ത്യക്കെതിരായ ഫൈനലിനെക്കുറിച്ച്‌ ടോം ലാതം

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം എല്ലാ തരത്തിലും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ന്യൂസീലന്‍ഡ് വൈസ് ക്യാപ്റ്റന്‍ ടോം ലാതം. ഇന്ത്യ എല്ലാ നിരയിലും അപകടകരമാണെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു.

പരിക്കേറ്റ കെയ്ന്‍ വില്യംസന്റെ അഭാവത്തില്‍, ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയില്‍ ടോം ലാതം ആണ് കിവീസിനെ നയിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന പരമ്ബര കീവീസ് 1-0ന് സ്വന്തമാക്കുകയും ചെയ്തു. 1999 ന് ശേഷം യുകെയില്‍ അവരുടെ ആദ്യ ജയമാണിത്.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ അപകടം എവിടെയാണ് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ലതാം പറഞ്ഞത് "എല്ലായിടത്തു നിന്നും" എന്നാണ്.

"അവര്‍ക്ക് അതിശയകരമായ ഒരു കൂട്ടം ബൗളര്‍മാര്‍ ഉണ്ട്, ലോകമെമ്ബാടുമുള്ള വ്യത്യസ്ത സാഹചര്യങ്ങളില്‍ റണ്‍സ് നേടിയ ധാരാളം നിലവാരമുള്ള ബാറ്റ്സ്മാന്‍മാരുണ്ട്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് അവര്‍ ഇവിടെ എത്തി, നന്നായി കളിച്ചു, അതിനാല്‍ അവരെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ നന്നായി കളിക്കേണ്ടിവരുമെന്ന് ഞങ്ങള്‍ക്കറിയാം," ലാതം പറഞ്ഞു.

സ്വിങ് ചെയ്യുന്ന പന്തുകള്‍ രോഹിതിന് ബുദ്ധിമുട്ടാകും; മുന്‍ ന്യൂസിലന്‍ഡ് താരം

ഇംഗ്ലണ്ടിനെതിരായ മികച്ച പരമ്ബര വിജയം ടീം ആഘോഷിക്കുന്ന കിവീസിന്റെ ഫോക്കസ്, രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് മാറുമെന്ന് ലതാം പറഞ്ഞു.

"തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു, പക്ഷേ ഞങ്ങളുടെ ശ്രദ്ധ തിരിക്കുകയും തികച്ചും വ്യത്യസ്തമായ ഒരു വശത്തേക്ക് പൊരുത്തപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്," മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഡബ്ല്യുടിസി ഫൈനല്‍ ഉദ്ഘാടന മത്സരം ജൂണ്‍ 18 മുതല്‍ 23 വരെ സതാംപ്ടണില്‍ നടക്കും.

നാല് ദിവസത്തിനുള്ളില്‍ മത്സരം അവസാനിച്ചതോടെ കിവീസിന് വിശ്രമിക്കാനും ഇന്ത്യക്കെതിരായ മത്സരത്തിന് തയ്യാറെടുക്കാനും ഒരു ദിവസം അധികമായി ലഭിക്കും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലാന്റ് എട്ട് വിക്കറ്റിന് വിജയിച്ചു. ഇംഗ്ലണ്ടിലെ പരമ്ബര വിജയമോ ഡബ്ല്യുടിസി ഫൈനലോ എന്താണ് കൂടുതല്‍ പ്രധാനമെന്ന് ചോദിച്ചപ്പോള്‍ രണ്ടും എന്ന് ലാതം പറഞ്ഞു.

WTC Final: ഞാന്‍ കാത്തിരിക്കുന്നത് ഇവരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്: സെവാഗ്

"രണ്ടും വളരെ നല്ലതായി തോന്നുന്നു. ഞങ്ങളുടെ കാഴ്ചപ്പാടില്‍, ഇവിടെ വന്ന് ഇംഗ്ലണ്ടിനെതിരായ ഈ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കുറച്ച്‌ വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്യുന്നത് തുടരാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു."

"ഇത് ഒരു അത്ഭുതകരമായ നേട്ടമാണ്. ഞങ്ങള്‍ പരസ്പരം ആഘോഷിക്കുന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. '99 മുതല്‍ ഇത് നടന്നിട്ടില്ല. ഇത് തീര്‍ച്ചയായും ആഘോഷിക്കേണ്ട ഒരു നേട്ടമാണ്," ഇംഗ്ലണ്ടില്‍ ആതിഥേയര്‍ക്കെതിരായ പരമ്ബര നേടിയതിനെക്കുറിച്ച്‌ ലാതം പറഞ്ഞു.

"ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പായി ഇവിടെ വരുന്നതിനെ, അത് ഞങ്ങളുടെ ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചായിരുന്നു, ചിന്തിച്ചത്. നാല് ദിവസങ്ങളില്‍ ഞങ്ങള്‍ അത് നന്നായി ചെയ്തുവെന്നും അവസാനം ഞങ്ങളുടെ പ്രതിഫലം ലഭിക്കുമെന്നും ഞാന്‍ കരുതി," ലാതം പറഞ്ഞു.

22 വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ആതിഥേയര്‍ക്കെതിരെ നേടിയ ആദ്യ പരമ്ബര ജയത്തോടെ ടെസ്റ്റ് റാങ്കിങ്ങില്‍ കിവീസ് ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. 2014 ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഹോം ടെസ്റ്റ് പരമ്ബര തോല്‍വിയാണിത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top