Dailyhunt
ബാങ്ക് ഓഫ് ബറോഡ സീനിയര്‍ സിറ്റിസണ്‍ വിശേഷ് സമ്മാൻ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു

ബാങ്ക് ഓഫ് ബറോഡ സീനിയര്‍ സിറ്റിസണ്‍ വിശേഷ് സമ്മാൻ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു

The Local Economy 2 weeks ago

കൊച്ചി: ഇന്ത്യയുടെ അന്താരാഷ്ട്ര ബാങ്കായ ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരൻമാർക്ക് ആരോഗ്യ പരിചരണ നേട്ടങ്ങളും കോംപ്ലിമെൻററിയായി ഡോർസ്റ്റെപ് ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുന്ന പ്രീമിയം സേവിങ്സ് ബാങ്ക് അക്കൗണ്ടായ ബോബ് സീനിയർ സിറ്റിസണ്‍ വിശേഷ് സമ്മാൻ അവതരിപ്പിച്ചു.

അറുപതു വയസിനു മുകളിലുള്ളവർക്കു മാത്രമായി അവതരിപ്പിക്കുന്ന ഈ അക്കൗണ്ട് അവരുടെ ആരോഗ്യ, സാമ്പത്തിക ക്ഷേമങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ്.

ആറു കുടുംബാംഗങ്ങള്‍ക്കു വരെ സൗജന്യ ഓണ്‍ലൈൻ ഡോക്ടർ കണ്‍സള്‍ട്ടേഷൻ, മരുന്നുകള്‍ക്കും രോഗപരിശോധനകള്‍ക്കും ഇളവുകള്‍, പ്രതിമാസം രണ്ടു തവണ വരെ കോംപ്ലിമെൻററിയായി ഡോർസ്റ്റെപ് ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ ഇതിൻറെ ഭാഗമായി ലഭിക്കും. റിവേഴ്സ് മോർട്ട്ഗേജ് വായ്പകള്‍ക്ക് 50 ശതമാനം പ്രോസസ്സിങ് ഫീസ് ഇളവ്, സൗജന്യ നിരക്കില്‍ ലോക്കർ, ബോബ് ഭൂമി റൂപെ സെലക്‌ട് ഡെബിറ്റ് കാർഡ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ട്.

തങ്ങളുടെ മുതിർന്ന ഉപഭോക്താക്കള്‍ക്ക് അർത്ഥവത്തായതും വ്യത്യസ്ഥവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy