Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എംഐടി-ഡബ്ല്യുപിയുവില്‍ റെക്കോര്‍ഡ് പ്ലേസ്മെന്റ്

എംഐടി-ഡബ്ല്യുപിയുവില്‍ റെക്കോര്‍ഡ് പ്ലേസ്മെന്റ്

പൂനെ: പൂനെയിലെ എംഐടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിയില്‍ 2026-ലെ പ്ലേസ്മെന്റ് സീസണില്‍ മികച്ച നേട്ടം. 750-ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുത്ത ക്യാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 2,500-ലധികം വിദ്യാർഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിച്ചു.

ഐടി, കോർ എൻജിനീയറിംഗ്, കണ്‍സള്‍ട്ടിംഗ്, അനലിറ്റിക്സ്, ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളാണ് റിക്രൂട്ട്മെന്റില്‍ പങ്കെടുത്തത്. ആമസോണ്‍, എൻവിഡിയ, മോർഗൻ സ്റ്റാൻലി, ഐബിഎം, കോഗ്നിസന്റ്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വർഷത്തെ ഏറ്റവും ഉയർന്ന വാർഷിക ശമ്പള പാക്കേജ് 46 ലക്ഷം രൂപയാണ്. 200-ലധികം വിദ്യാർഥികള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വാർഷിക ശമ്പളമുള്ള ജോലി ലഭിച്ചു.

അന്താരാഷ്ട്ര തൊഴില്‍ വിപണിയിലെ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും സർവകലാശാലയുടെ പ്ലേസ്മെന്റ് പ്രകടനം തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നതായി എംഐടി-ഡബ്ല്യുപിയു ചീഫ് അക്കാദമിക് ഓഫീസർ ഡോ. പ്രസാദ് ഡി. ഖണ്ഡേക്കർ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy