Dailyhunt
Gold Rate; Gold Price Today in Kerala: സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്; 1,440 രൂപ കൂടി

Gold Rate; Gold Price Today in Kerala: സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്; 1,440 രൂപ കൂടി

The Local Economy 2 weeks ago

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,440 രൂപയുടെ വർധനയാണിന്നുണ്ടായത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രണ്ട് തവണയായി 2,920 രൂപ ഇടിഞ്ഞ സ്ഥാനത്താണ് ഇന്ന് വില ഉയർന്നത്.

ഏപ്രില്‍ മാസാരാംഭം 1,440 രൂപയുടെ വർധനയോടെ വില്‍പ്പന ആരംഭിച്ച സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 1,080 രൂപ കൂടി വർധിച്ച്‌ 1,12,160 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ സ്വർണവിലയില്‍ 1,120 രൂപയുടെ ഇടിവ് സംഭവിക്കുകയും വില 1,11,040 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും 1,800 രൂപ കൂടി ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് സ്വർണവില ഇടിയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 180 രൂപ ഉയർന്ന് 13,835 രൂപയിലേക്ക് എത്തി.


സ്വർണവിലയില്‍ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടല്‍ ഫോളോ ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy