ഫുട്ബോള്‍ ഇതിവൃത്തമായ 'ദെയർ ഗണ്‍സ് ഗ്രോസെ ട്രവും' ജൂണ്‍ 17 ന് പ്രദർശിപ്പിക്കും
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന് മാറ്റ് കൂട്ടുന്ന ചലച്ചിത്ര പ്രദർശനവുമായി ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം.
ഫുട്ബോള്‍ ഇതിവൃത്തമായ ഉയർന്ന റേറ്റിംഗുള്ള ചിത്രങ്ങളിലൊന്നായ 'ദെയർ ഗണ്‍സ് ഗ്രോസെ ട്രവും'(ലെസണ്‍സ് ഓഫ് എ ഡ്രീം) ആണ് പ്രദർശിപ്പിക്കുന്നത്.
ബാനർ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് ജൂണ്‍ 17 ന് വൈകുന്നേരം 6.30 ന് ജവഹർ നഗറിലെ ഗൊയ്ഥെ-സെൻട്രത്തിൻറെ ആംഫി തിയേറ്ററില്‍ ചിത്രം പ്രദർശിപ്പിക്കും.
ജർമ്മൻ ഫുട്ബോളിൻറെ ചരിത്രത്തില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്ത കോണ്‍റാദ് കോച്ചിൻറെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രമാണ് 'ദെയർ ഗണ്‍സ് ഗ്രോസെ ട്രവും'.
സെബാസ്റ്റ്യൻ ഗ്രോബ്ലറിൻറെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ തിരക്കഥ ഫിലിപ്പ് റോത്തിൻറേതാണ്.
പത്തൊൻപതാം നൂറ്റാണ്ടില്‍ ജർമ്മനിയിലെ ഒരു ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു കോണ്‍റാദ് കോച്ച്. തൻറെ വിദ്യാർത്ഥികള്‍ക്ക് ഇംഗ്ലീഷ് സംസ്കാരത്തിലും ഭാഷയിലും പ്രാവീണ്യം നേടിക്കൊടുന്നതിനായി ഫുട്ബോളിലേക്ക് എത്തിക്കുന്നതിൻറെ കഥ പറയുന്ന ചിത്രമാണിത്. ജർമ്മനിയിലെ ആദ്യത്തെ ഡോക്യമെൻറഡ് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത് കോണ്‍റാദ് കോച്ചും അദ്ദേഹത്തിൻറെ സഹപ്രവർത്തകനായ ഓഗസ്റ്റ് ഹെർമാനും ചേർന്നാണ്.
പൊതുജനങ്ങള്‍ക്ക് ചലച്ചിത്ര പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

