ചെന്നൈ: പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.71 ശതമാനം വർധിച്ച് 3,462 കോടി രൂപയായി.
2025 സെപ്റ്റംബർ പാദത്തില്‍ അറ്റാദായം 3,018 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തനലാഭം 46.58 ശതമാനം വർധിച്ച് 7,090 കോടി രൂപയായി. അറ്റപലിശ വരുമാനം 17.83 ശതമാനം ഉയർന്ന് 7,719 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് 14.22 ശതമാനം വളർച്ചയോടെ 15.96 ലക്ഷം കോടി രൂപയായി. മൊത്തം നിക്ഷേപം 12.50 ശതമാനം വർധിച്ച് 8.74 ലക്ഷം കോടി രൂപയിലെത്തി. വായ്പകള്‍ 16.39 ശതമാനം വർധിച്ച് 7.22 ലക്ഷം കോടി രൂപയായി. റീട്ടെയില്‍, കാർഷികം, എംഎസ്‌എംഇ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തിലെ വായ്പകള്‍ 17.74 ശതമാനം വളർച്ചയോടെ 4.42 ലക്ഷം കോടി രൂപയിലെത്തി. കിട്ടാക്കടത്തിലും പുരോഗതിയുണ്ടായി. മൊത്തം നിഷ്ക്രിയ ആസ്തി 2.60 ശതമാനത്തില്‍നിന്ന് 1.61 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.14 ശതമാനമായി. ഡിജിറ്റല്‍ ഇടപാടുകള്‍ ബാങ്കിന്റെ ആകെ ഇടപാടുകളുടെ 96 ശതമാനമായി ഉയർന്നതായും ബാങ്ക് അറിയിച്ചു.

