Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന ഇന്ന് (ജൂണ്‍ 1) പ്രാബല്യത്തില്‍

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന ഇന്ന് (ജൂണ്‍ 1) പ്രാബല്യത്തില്‍

The Local Economy 3 weeks ago
  • വർധനവിൻറെ ഭൂരിഭാഗവും ക്ഷീരകർഷകർക്ക് ലഭിക്കും

തിരുവനന്തപുരം: ഉല്‍പ്പാദനച്ചെലവ് വർധിച്ചതിനെത്തുടർന്ന് പുതുക്കിയ മില്‍മ പാലിൻറെ വില വർധന ഇന്ന് (ജൂണ്‍ 1) പ്രാബല്യത്തില്‍ വരും.

ലിറ്ററിന് 4 രൂപയാണ് വർധിക്കുക. മേയ് മാസം ആദ്യം ചേർന്ന മില്‍മ ഫെഡറേഷൻ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.

വർധനയില്‍ 3 രൂപ 35 പൈസ (83.75 ശതമാനം) ക്ഷീരകർഷകർക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും.

പാല്‍വില വർധനവ് നിലവില്‍ വരുന്നതോടെ ക്ഷീരകർഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റർ പാലിന് 43.39 രൂപ നല്‍കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു.

പാല്‍ ഉല്‍പാദനച്ചെലവ് വർധിച്ചതും വരുമാനം കുറഞ്ഞതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാല്‍വില വർധിപ്പിച്ചത്.

ഈയിടെ ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധികളും തുടർന്നുള്ള ഇന്ധന വിലക്കയറ്റവും പാലിൻറെയും പാല്‍ ഉല്‍പന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിംഗ് ചെലവുകള്‍ എന്നിവ കുത്തനെ ഉയരാൻ കാരണമായി. പാലും പാലുല്‍പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്‍ഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍ എന്നിവയുടെ വിലയും വർധിച്ചു.

നിലവിലെ സാഹചര്യത്തില്‍ ക്ഷീരകർഷകരെ ഈ മേഖലയില്‍ പിടിച്ചു നിർത്തുന്നതിന് പാല്‍ വില വർധനവ് അനിവാര്യമാണെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു. സംസ്ഥാനത്തെ ക്ഷീര സഹകരണ മേഖലയെ നിലനിർത്തുന്നതിനും ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതില്‍ അച്ചടിക്കും. ഇത് തീരുന്നതിനനുസരിച്ച്‌ പുതുക്കിയ വില പ്രിൻറ് ചെയ്ത കവറുകളില്‍ പാല്‍ വിപണിയിലെത്തും. ഉപഭോക്താക്കള്‍ ഇതിനോട് സഹകരിക്കണമെന്ന് മില്‍മ അഭ്യർഥിച്ചു.

വിവിധ ഇനങ്ങളുടെ പുതുക്കിയ വില ഇപ്രകാരം:

  • ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ (മില്‍മ സ്മാർട്ട്): 27 രൂപ.
  • മില്‍മ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ ചോയ്സ്: 27 രൂപ.
  • മില്‍മ ടോണ്‍ഡ് മില്‍ക്ക് 5000 എം.എല്‍ - ചോയ്സ്: 270 രൂപ.
  • ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍: 28 രൂപ.
  • ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 515 എം.എല്‍: 30 രൂപ.
  • മില്‍മ പ്രൈഡ് (ഒരു ലിറ്റർ ഹോമോജെനൈസ്ഡ്): 60 രൂപ.
  • മില്‍മ പ്രൈഡ് 500 എം.എല്‍ (ഹോമോജെനൈസ്ഡ്): 30 രൂപ.
  • ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് ഒരു ലിറ്റർ: 56 രൂപ.
  • മില്‍മ റിച്ച്‌ സ്റ്റാൻഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (നോണ്‍ ഹോമോജെനൈസ്ഡ്): 30 രൂപ.
  • മില്‍മ റിച്ച്‌ സ്റ്റാൻഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (ഹോമോജെനൈസ്ഡ്): 32 രൂപ.
  • പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മില്‍ക്ക് 750 എം.എല്‍ (ബോട്ടില്‍): 60 രൂപ.
  • കൗ മില്‍ക്ക് ഒരു ലിറ്റർ (ബോട്ടില്‍): 75 രൂപ.
  • സൂപ്പർ റിച്ച്‌ (സ്റ്റാൻഡഡൈസ്ഡ് എച്ച്‌എം) ഒരു ലിറ്റർ: 65 രൂപ.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy