Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോട്ടോറോള ഫോണുകളില്‍ ആൻഡ്രോയ്ഡ് 17 എത്തുന്നു

മോട്ടോറോള ഫോണുകളില്‍ ആൻഡ്രോയ്ഡ് 17 എത്തുന്നു

ന്യൂഡല്‍ഹി: മോട്ടോറോള ഇന്ത്യയിലെ സ്മാർട്ട്ഫോണുകളില്‍ ആൻഡ്രോയ്ഡ് 17 അപ്ഡേറ്റ് പുറത്തിറക്കിത്തുടങ്ങി. ആദ്യം മോട്ടോറോള സിഗ്നേച്ചർ ശ്രേണിയിലാണ് അപ്ഡേറ്റ് ലഭ്യമാകുക.

തുടർന്ന് ഘട്ടംഘട്ടമായി മറ്റ് മോഡലുകളിലേക്കും എത്തിക്കും.

പുതിയ പതിപ്പില്‍ മെച്ചപ്പെടുത്തിയ സ്വകാര്യതയും സുരക്ഷയും, കൂടുതല്‍ ലളിതമായ ക്രമീകരണ സംവിധാനം, വ്യക്തിഗതമാക്കല്‍ സൗകര്യങ്ങള്‍, ഉപകരണ പരിശോധന, ഇൻസ്റ്റന്റ് ഹോട്ട്സ്പോട്ട് തുടങ്ങിയ ഫീച്ചറുകളുണ്ട്. സർക്കിള്‍ ടു സെർച്ചില്‍ തത്സമയ വിവർത്തനവും ക്വിക്ക് ഷെയറില്‍ ഐഒഎസ് ഉപയോക്താക്കളുമായി ഉള്ളടക്കം പങ്കിടാനുള്ള സൗകര്യവും ലഭിക്കും.

സന്ദേശങ്ങളിലെ തട്ടിപ്പുകള്‍ തിരിച്ചറിയാൻ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും അറിയിപ്പുകള്‍ കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്ന സൗകര്യവും പുതിയ അപ്ഡേറ്റിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy